Certificate | വിവാഹ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തി ഉത്തർപ്രദേശ് സർക്കാർ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (KVARTHA) വിവാഹ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തി ഉത്തർപ്രദേശ് സർക്കാർ. ഇനി സംസ്ഥാനത്ത് വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ, വധുവും വരനും സ്ത്രീധനത്തിൻ്റെ വിശദാംശങ്ങൾ നൽകേണ്ടിവരും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.

അഡീഷണൽ ഡയറക്ടർ ജനറൽ രജിസ്‌ട്രേഷൻ മനീന്ദ്ര കുമാർ സക്‌സേന എല്ലാ അസിസ്റ്റൻ്റ് ഇൻസ്‌പെക്ടർ ജനറലുകൾക്കും ഇത് സംബന്ധിച്ച് നിർദേശം നൽകി. ഹൈകോടതിയുടെ നിർദേശങ്ങൾ ഉദ്ധരിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ, വ്യവസ്ഥ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാഹ കാർഡ്, ആധാർ കാർഡ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് എന്നീ രേഖകളും രണ്ട് സാക്ഷികളുമാണ് ഇതുവരെ വിവാഹ സർട്ടിഫിക്കറ്റിന് ആവശ്യമായിരുന്നത്. ഇനി സ്ത്രീധനത്തിന്റെ വിശദാംശങ്ങൾ സംഭവിച്ച സത്യവാങ്മൂലവും സമർപ്പിക്കണം.