Nail | നഖത്തിൽ ഇത്തരം അടയാളങ്ങൾ ഉണ്ടെങ്കിൽ ജാഗ്രതൈ! മുന്നറിയിപ്പ് നൽകി ഡോക്ടർ

 


ന്യൂഡെൽഹി: (KVARTHA) നഖങ്ങളിൽ വെളുത്ത പാടുകൾ ഉണ്ടാകുന്നത് സാധാരണമാണ്. പ്രോട്ടീൻ, കാൽസ്യം, സിങ്ക്, വിറ്റാമിൻ എ, ഇരുമ്പ്, മഗ്നീഷ്യം, സോഡിയം, ചെമ്പ് തുടങ്ങിയ പോഷകങ്ങളുടെ കുറവ് അടക്കം ഇതിന് നിരവധി കാരണങ്ങളുണ്ടാകാം. സാധാരണയായി അവ ദോഷം വരുത്തുന്നില്ല. എന്നാൽ നഖങ്ങളിലെ എല്ലാ അടയാളങ്ങളും അത്ര നിസാരമല്ല. ഇതുസംബന്ധിച്ച് അമേരിക്ക ആസ്ഥാനമായുള്ള ഡോ. ലിൻഡ്‌സെ സുബ്രിറ്റ്‌സ്‌കി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിൽ പങ്കുവെച്ച വീഡിയോ വൈറലായിയിരിക്കുകയാണ്. അശ്രദ്ധ കാണിച്ചാൽ പ്രശ്‌നം ഗുരുതരമാകുമെന്ന് അവർ പറയുന്നു.

Nail | നഖത്തിൽ ഇത്തരം അടയാളങ്ങൾ ഉണ്ടെങ്കിൽ ജാഗ്രതൈ! മുന്നറിയിപ്പ് നൽകി ഡോക്ടർ

നിങ്ങളുടെ നഖങ്ങളില്‍ കറുപ്പ് നിറത്തിലോ അല്ലെങ്കില്‍ തവിട്ട് നിറത്തിലോ ഉള്ള വര ശ്രദ്ധയിൽപ്പെട്ടാൽ, തീർച്ചയായും അത് പരിശോധിക്കണമെന്ന് ഡോക്ടർ വ്യക്തമാക്കി. ഇത് അപൂർവ തരത്തിലുള്ള ത്വക്ക് കാൻസറായ സബാഗ്വല്‍ മെലനോമയുടെ (Subungual Melanoma) ലക്ഷണമായിരിക്കാം. ഇത് അപൂർവമാണെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്. ഏത് ഘട്ടത്തിലാണ് ലക്ഷണങ്ങൾ കണ്ടെത്തുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അതിജീവന സാധ്യത.

ത്വക്ക് കാൻസറിൻ്റെ ഗുരുതരമായ രൂപം

ബാഗ്വല്‍ മെലനോമ എന്നത് നഖത്തിന് താഴെ കാണപ്പെടുന്ന ഒരു തരം കാൻസറാണ്. നഖത്തിന്റെ നിറത്തിൽ മാറ്റം വരുത്തുക, നഖം പൊട്ടിപ്പോവുകയോ പിളർന്നു വരുകയോ ചെയ്യുക, നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. ഈ അർബുദത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും അമിതമായ സൂര്യപ്രകാശം മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

കാലിൻ്റെ പെരുവിരലിലാണ് കാൻസർ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ ചിലപ്പോൾ ഇത് ഏതെങ്കിലും കൈവിരലിലോ കാൽവിരലിലോ ദൃശ്യമാകും. വെരിവെൽ ഹെൽത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ആളുകൾ സാധാരണയായി ഇത് ഫംഗസ് അണുബാധയാണെന്ന് തെറ്റിദ്ധരിക്കുന്നു. എന്നാൽ നഖങ്ങളിലെ ഈ തവിട്ട് അല്ലെങ്കിൽ കറുപ്പ് വരകൾ മാരകമായേക്കാം. എന്നിരുന്നാലും, എല്ലാ ഇരുണ്ട വരകളും ചർമ കാൻസറല്ല. പക്ഷേ പരിശോധന നടത്തുന്നത് നല്ലതാണ്.

Keywords: Health, Health Tips, Health, Lifestyle, New Delhi, Dermatologist, Nail, Skin Cancer, Subungual Melanoma, Sunlight, Doctors, Dark, Protein, Calcium, Zing, Vitamins, Iron, Magnesium, Dermatologist reveals the one nail sign you shouldn't ignore.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia