Arrested | ആന്ധ്രയില്‍ നിന്നും ഇടുക്കിയിലേക്ക് ട്രകില്‍ കടത്തിയ കഞ്ചാവ് പിടികൂടി; 3 യുവാക്കള്‍ അറസ്റ്റില്‍
Jan 18, 2023, 18:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തേനി: (www.kvartha.com) ആന്ധ്രയില്‍ നിന്നും തമിഴ്‌നാട് വഴി ഇടുക്കിയിലേക്ക് ട്രകില്‍ കടത്തിയ 1200 കിലോ കഞ്ചാവുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമനാഥപുരം ജില്ലയിലെ അബൂബകര്‍ സിദ്ദീഖ് (35), സെല്‍വരാജ് (32), ചിന്നച്ചാമി (25) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്ന് തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളിലേക്ക് ട്രകുകളില്‍ കഞ്ചാവ് കടത്തുന്നതായി സൗത് സോണ്‍ ഐജിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
മധുര - തേനി ഹൈവേയിലൂടെ പോവുകയായിരുന്ന ട്രക് ആണ്ടിപ്പട്ടി ചെക് പോസ്റ്റില്‍ പൊലീസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. ഇതില്‍ 40 കിലോ വീതമുള്ള പൊതികളിലാക്കി 1200 കിലോ കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് പൊതികള്‍ കടത്താന്‍ ഉപയോഗിച്ച ട്രക് ആണ്ടിപ്പട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
ആന്ധ്രാപ്രദേശിലെ കാക്കിനാഡ മേഖലയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് തേനി ജില്ലയിലെ കമ്പം വഴി ഇടുക്കി ജില്ലയില്‍ എത്തിച്ചു വില്‍പ്പന നടത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ഉത്തംപാളയം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Arrested, Top-Headlines, Crime, Drugs, Custody, Youths arrested with cannabis.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.