സെക്യൂരിറ്റിയെ വിരട്ടിവിട്ട് ഷോറൂമില്‍നിന്ന് ബൈക് മോഷ്ടിച്ച് റോഡില്‍ അഭ്യാസപ്രകടനം; പൊലീസ് പരിശോധനയ്ക്കിടെ യുവാക്കള്‍ കുടുങ്ങി
Aug 9, 2021, 09:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലുവ: (www.kvartha.com 09.08.2021) ഷോറൂമില്‍നിന്ന് ബൈക് മോഷ്ടിച്ച യുവാക്കളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. സെക്യൂരിറ്റിയെ വിരട്ടിവിട്ട് കൊച്ചി ആലുവയിലെ ഷോറൂമില്‍ നിന്ന് സ്പോര്‍ട്സ് ബൈക് മോഷ്ടിച്ച കോഴിക്കോട് സ്വദേശി അമര്‍ജിത്തിനേയും കൊല്ലം സ്വദേശി ഫിറോസിനേയുമാണ് പൊലീസ് സാഹസികമായി പിടികൂടിയത്.
ഇക്കഴിഞ്ഞ നാലിന് ആലുവയിലെ ഷോറൂമില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വടിവാള്‍ വീശി വിരട്ടി ഡ്യൂക് ബൈക് മോഷ്ടിച്ചത്. ഇരുവര്‍ക്കുമെതിരെ പൊലീസ് ലുക്ഔട് നോടീസ് ഇറക്കിയിരുന്നു.
മോഷണം നടത്തിയിട്ടും അതിന്റെ കൂസലൊന്നും ഇല്ലാതെ മോഷ്ടിച്ച ബൈകുമായി റോഡിലൂടെ അഭ്യാസ പ്രകടനം നടത്തി വരുന്നതിനിടയിലാണ് യുവാക്കള്‍ പൊലീസിന് മുന്പില് പെടുന്നത്. പൊലീസ് കൈകാണിച്ചിട്ടും യുവാക്കള്‍ ബൈക് നിര്‍ത്തിയില്ല. ഇതോടെ ഇവരെ പൊലീസ് പിന്തുടരുകയായിരുന്നു.
പൊലീസ് പിന്തുടരുന്നത് കണ്ട് വാഹനത്തിന് വേഗത കൂട്ടിയെങ്കിലും ലോക് ഡൗണിന്റെ ഭാഗമായി നടക്കുന്ന വാഹനപരിശോധനാ സംഘത്തിന്റെ മുന്നിലേക്കാണ് യുവാക്കള്‍ എത്തിയത്. അതോടെ എംജി റോഡിലൂടെ ചീറിപ്പാഞ്ഞ ഇവര്‍ മംഗള വനത്തിന് സമീപം വാഹനം ഉപേക്ഷിച്ച് കാടിനകത്തേക്ക് ഓടി ഒളിക്കുകയായിരുന്നു.
പിന്നാലെയെത്തിയ പൊലീസ് മംഗളവനത്തില്‍ തെരച്ചിലില്‍ നടത്തിയതോടെ ഇരുവരും കുടുങ്ങുകയായിരുന്നു. പൊലീസിനെ കണ്ട് വിരണ്ട് ഓടിയത് എന്തിനാണെന്ന് വിശദമായ അന്വേഷിച്ചപ്പോഴാണ് ഇവരുടെ കൈവശമുണ്ടായിരുന്നത് മോഷ്ടിച്ച വാഹനമാണെന്ന് വ്യക്തമായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

