പട്ടാപ്പകൽ പൊലീസ് സ്റ്റേഷന് മുൻപിൽ വച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
Jan 10, 2022, 23:24 IST
കട്ടപ്പന:(www.kvartha.com 10.01.2021) പട്ടാപ്പകൽ പൊലീസ് സ്റ്റേഷന് മുൻപിൽ വച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാഞ്ചിയാർവെള്ളിലാംകണ്ടം സ്വദേശി ഷെയ്സ് പോളിനാണ് വെട്ടേറ്റത്. ഭാര്യയോടൊപ്പം പൊലീസ് സ്റ്റേഷനു മുന്നിലെ കടയിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ ആൾ വെട്ടുകയായിരുന്നു.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഷെയ്സിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും വിദഗ്ദ ചികിൽസയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.
വെട്ടേറ്റ ഷെയ്സ് പീഡനക്കേസിലെ പ്രതിയാണെന്നും ഈ കേസിലെ ഇരയുമായി ബന്ധമുള്ളയാളാണ് വെട്ടിയതെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Keywords: News, Top-Headlines, Attack, Crime, Kattappana, Police Station, Custody, Accused, Youth Stabbed Infront Of Police Station In Kattappana.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.