Remanded | ഭാര്യാപിതാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചെന്ന കേസില്‍ യുവാവ് റിമാന്‍ഡില്‍
Feb 4, 2023, 23:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) നഗരത്തിലെ കാനത്തൂരില്‍ സായ്മന്ദിരത്തിനടുത്ത് ഭാര്യാപിതാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ അകൗണ്ടന്റായി ജോലി ചെയ്യുന്ന ഷൈജു (46) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യാപിതാവ് വലിയ പുരയില്‍ ഭരതനാണ് പരുക്കേറ്റത്.
വെളളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. ഷൈജുവും ഭാര്യയും തമ്മിലുളള വിവാഹമോചനകേസ് കണ്ണൂര്‍ കുടുംബ കോടതിയില്‍ നടന്നുവരികയാണ്. അധ്യാപികയായ യുവതി ഏറെക്കാലമായി സ്വന്തം വീട്ടിലാണ് താമസിച്ചുവരുന്നത്.
വെളളിയാഴ്ച വൈകുന്നേരം ഇവിടെയെത്തിയ ഷൈജു യുവതിയുമായി വാക് തര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് കത്തിയെടുത്ത് കുത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്നും ഇതുതടയാന്‍ ശ്രമിക്കുന്നതിനിടെ ഭരതന്റെ കൈക്ക് കുത്തേറ്റെന്നുമാണ് കേസ്. യുവതിയുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് ഷൈജുവിനെ അറസ്റ്റു ചെയ്തത്. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Remanded, Crime, Assault, Youth remanded in assault case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.