Arrested | 'പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം കുഴിച്ചു മൂടി'; സംഭവം പുറത്തറിഞ്ഞത് തൊഴിലുറപ്പ് തൊഴിലാളികള്‍ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെ; സുഹൃത്തായ യുവാവ് അറസ്റ്റില്‍
May 14, 2023, 10:28 IST
ചെന്നൈ: (www.kvartha.com) പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചു മൂടിയ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. വിഴുപ്പുറം ജില്ലയില്‍ സംഗീത ബാന്‍ഡില്‍ ഡ്രമ്മറായ ബി അഖിലന്‍ (23) ആണ് പിടിയിലായത്. 17 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
പൊലീസ് പറയുന്നത്: പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്. അഖിലന്‍ 17 വയസുകാരിയുമായി പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയായതോടെ പെണ്‍കുട്ടി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കഴുത്ത് ഞെരിച്ചു കൊന്നത്.
തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതശരീരം കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികള്‍ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ സുഹൃത്തിനായി തിരച്ചില്‍ തുടരുന്നു.
Keywords: News, National-News, Killed, Accused, Arrested, Youth, Murder Case, Girl, Friend, National, Crime, Crime-News, Youth kills pregnant Class XI girl as she insists he marry her.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.