Youth Held | യുവാവ് കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഫാർമസിയിൽ 4 ദിവസം ഒളിപ്പിച്ചുവെച്ചു; ആരും അറിഞ്ഞില്ല! ഒടുവിൽ കുടുങ്ങിയതിങ്ങനെ
റായ്പൂർ: (www.kvartha.com) ഫാർമസി ഉടമ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം തൻറെ കടയിൽ നാല് ദിവസം ഒളിപ്പിച്ച് വെച്ചതായി പൊലീസ് പറഞ്ഞു. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലാണ് സംഭവം നടന്നത്. ഭിലായ് സ്വദേശിനി പ്രിയങ്ക (24) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പണത്തിന്റെ പേരിൽ ആശിഷ് സാഹു എന്ന യുവാവാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത് ഇങ്ങനെ
സിറ്റി കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിക്രപാര മണ്ണു ചൗക്കിലുള്ള ഹോസ്റ്റലിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. യുവതി ഇവിടെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് മൊബൈൽ ഫോൺ കോൾ വിശദാംശങ്ങളും ലൊകേഷനും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽ, പ്രിയങ്ക അവസാനമായി ആശിഷിന്റെ ഫാർമസിയിലേക്ക് പോയതായി കണ്ടെത്തി.
ആഷിഷ് സാഹു പ്രിയങ്കയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി നൽകിയത്. ഇതിന് ശേഷം മൃതദേഹം നാല് ദിവസം കടയിൽ ഒളിപ്പിച്ചു. ആരും ഇത് അറിഞ്ഞില്ല. ഇതിനിടയിൽ കടയിൽ റൂം ഫ്രഷ്‌നർ ഉപയോഗിക്കുന്നതും കുന്തിരിക്കം കത്തിക്കുന്നതും തുടർന്നു. എന്നാൽ ഇവിടെ വരുന്നവർക്ക് സംശയം തോന്നുമെന്ന് വിചാരിച്ച് മൃതദേഹം എവിടെയെങ്കിലും വലിച്ചെറിയാൻ ആലോചിച്ചു. വെള്ളിയാഴ്‌ച രാത്രി മൃതദേഹം ചാക്കിൽ പൊതിഞ്ഞ് കാറിന്റെ പിൻസീറ്റിൽ വച്ചെങ്കിലും എവിടേക്കും വലിച്ചെറിയാൻ ധൈര്യപ്പെട്ടില്ല.
തുടർന്ന് കാർ വീട്ടിൽ കൊണ്ടുവന്ന് ആരും ശ്രദ്ധിക്കാതെ നിലയിൽ പാർക് ചെയ്തു. എന്നാൽ ശനിയാഴ്ച ഉച്ചയോടെ ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇത് അയൽക്കാരുടെയും വീട്ടുകാരുടെയും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിച്ചു. കാറിൽ നിന്ന് മൃതദേഹം കണ്ടെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കാൻ ആശിഷ് സാഹു യുവതിയോട് ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടി ഏകദേശം 17 ലക്ഷം രൂപ നൽകി. ശേഷം യുവതി ഇയാളോട് പലതവണ പണം ആവശ്യപ്പെട്ടെങ്കിലും ആശിഷ് പണം തിരികെ നൽകിയില്ല. ഇതിനെ തുടർന്നാണ് ആശിഷ് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. പ്രിയങ്കയ്ക്ക് ഇത്രയും വലിയ തുക എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്'.
Keywords: Youth kills girlfriend, kept her body for four days in his medical shop, National, News, Top-Headlines, Latest-News, Police, Arrest, CCTV, Investigates, Crime.