Youth killed | കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു; 2 പേര്‍ ആശുപത്രിയില്‍

 


കണ്ണൂര്‍: (www.kvartha.com) തലശേരി നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നിട്ടൂര്‍ സ്വദേശി ഖാലിദാണ് മരിച്ചത്. ഒപ്പം കുത്തേറ്റ നെട്ടൂര്‍ സ്വദേശികളായ ശമീര്‍, ശാനിബ് എന്നിവരെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശേരി കൊടുവള്ളിയിലാണ് ബുധനാഴ്ച വൈകീട്ടോടെ സംഭവം നടന്നത്. ലഹരി മാഫിയയാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.
       
Youth killed | കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു; 2 പേര്‍ ആശുപത്രിയില്‍

തലശേരി നിഥിന്‍ രാജിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അക്രമം നടത്തിയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. മൃതദേഹം തലശേരി ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. നെഞ്ചിനും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലുള്ള ആഴത്തിലുള്ള മുറിവേറ്റതാണ് മരണകാരണമെന്നാണ് വിവരം. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Murder, Died, Investigates, Police, Assault, Youth killed in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia