Gunfire | 'മദ്യലഹരിയിൽ പിതാവിന്റെ എയർ ഗണിൽ നിന്നുള്ള വെടിയേറ്റ് മകന് പരുക്കേറ്റു'

 


കണ്ണൂർ: (www.kvartha.com) തെക്കെപാനൂരിൽ മദ്യലഹരിയിൽ പിതാവിന്റെ എയർ ഗണിൽ നിന്നുള്ള വെടിയേറ്റ് മകന് പരുക്കേറ്റതായി പൊലീസ് പറഞ്ഞു. തെക്കെ പാനൂർ മേലെ പൂക്കോത്തെ സൂരജിനാണ് പരുക്കേറ്റത്. ചോദ്യം ചെയ്യുന്നതിനായി പിതാവ് ഗോപിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് പാനൂർ പൊലീസ് അറിയിച്ചു.

Gunfire | 'മദ്യലഹരിയിൽ പിതാവിന്റെ എയർ ഗണിൽ നിന്നുള്ള വെടിയേറ്റ് മകന് പരുക്കേറ്റു'

ഞായറാഴ്ച രാത്രി എട്ടരയോടെ വീട്ടിലാണ് സംഭവം നടന്നത്. പരുക്കേറ്റ സൂരജിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂരജിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന റിപോർട് . എയർഗൺ വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ തോക്കുപൊട്ടിയതാണെന്നാണ് ഗോപി പൊലീസിൽ നൽകിയ മൊഴി. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പാനൂർ പൊലീസ് സ്ഥലത്തെത്തി. പാനൂർ സി ഐ എംപി ആസാദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി വരുന്നത്.

Keywords: News, Kannur, Kerala, Gunfire, Crime, Panoor, Crime, Youth injured after gunfire.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia