Youth held | മാരകമായ എല്‍ എസ് ഡി സ്റ്റാംപുമായി യുവാവ് അറസ്റ്റില്‍
Dec 1, 2022, 20:54 IST
കണ്ണൂര്‍: (www.kvartha.com) മാരകമയക്കുമരുന്നായ എല്‍ എസ് ഡി സ്റ്റാംപുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. എപി മുഹമ്മദ് ഫര്‍സീന്‍ (25) എന്ന യുവാവിനെയാണ് കുറുവ യുപി സ്‌കൂളിനടുത്ത് വെച്ച് 78 ഗ്രാം എല്‍ എസ് ഡി സ്റ്റാംപുമായി കണ്ണൂര്‍ റേന്‍ജ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തും സംഘവും ചേര്‍ന്ന് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ചെ ഒരുമണിയോടെയാണ് സംഭവം. പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഫര്‍സീനെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. പേഴ്സില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ബെംഗ്‌ളൂരില്‍ നിന്ന് ഇയാളുടെ സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് എക്സൈസ് പറയുന്നു. ഫര്‍സീനെ കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായാണ് താന്‍ കാരിയറായി മാറിയതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചയായി ഫര്‍സീനെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.
തോട്ടട, കിഴുന്ന, തയ്യില്‍, കണ്ണൂര്‍ ഭാഗങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് സംഘം അറിയിച്ചു. കഴിഞ്ഞമാസം ഇതേ സ്ഥലത്തു വെച്ചു 191ഗ്രാം എല്‍ എസ് ഡി സ്റ്റാംപും ആറു ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പികെ ദിനേശന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രജിത് കുമാര്‍, സജിത്ത്, നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Drugs, Crime, Youth held with LSD stamps.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.