Youth Held | ടൂറിസ്റ്റ് ഹോം ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
Nov 1, 2022, 20:44 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) നഗരത്തിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണപുരം പൊലീസ് സ്റ്റേഷന് പരിധിയിലെ പിപി സവാദിനെ (35) യാണ് ടൗണ്‍ സിഐ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 12ന് മുനീശ്വരന്‍ കോവിലിന്നടുത്ത സ്വീറ്റി ലോഡ്ജില്‍ മുറിയെടുക്കാനെന്ന വ്യാജേനെയെത്തിയ സവാദ് മേശമേല്‍ വെച്ചിരുന്ന റിസപ്ഷനിസ്റ്റിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മുങ്ങിയെന്നാണ് കേസ്.
നേരത്തെ നിരവധി കളവ് കേസില്‍ പ്രതിയായിരുന്നു ഇയാളെന്നും മോഷണമുതലുകള്‍ വില്പന നടത്തി കിട്ടുന്ന പണം കൊണ്ട് ഗോവയില്‍ പോയി മയക്കുമരുന്ന് വാങ്ങി നാട്ടില്‍ കൊണ്ടുവന്ന് വില്പന നടത്തി വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മോഷണം നടത്തുന്ന ഫോണുകളെല്ലാം തന്നെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇയാള്‍ വില്പന നടത്തിവന്നതായും പൊലീസ് വ്യക്തമാക്കി.

Keywords: Latest-News, Kerala, Kannur, Top-Headlines, Complaint, Arrested, Crime, Robbery, Youth Held For Stealing Mobile Phone.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.