SWISS-TOWER 24/07/2023

Youth Held | ടൂറിസ്റ്റ് ഹോം ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നഗരത്തിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിപി സവാദിനെ (35) യാണ് ടൗണ്‍ സിഐ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 12ന് മുനീശ്വരന്‍ കോവിലിന്നടുത്ത സ്വീറ്റി ലോഡ്ജില്‍ മുറിയെടുക്കാനെന്ന വ്യാജേനെയെത്തിയ സവാദ് മേശമേല്‍ വെച്ചിരുന്ന റിസപ്ഷനിസ്റ്റിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മുങ്ങിയെന്നാണ് കേസ്.
             
Youth Held | ടൂറിസ്റ്റ് ഹോം ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

നേരത്തെ നിരവധി കളവ് കേസില്‍ പ്രതിയായിരുന്നു ഇയാളെന്നും മോഷണമുതലുകള്‍ വില്പന നടത്തി കിട്ടുന്ന പണം കൊണ്ട് ഗോവയില്‍ പോയി മയക്കുമരുന്ന് വാങ്ങി നാട്ടില്‍ കൊണ്ടുവന്ന് വില്പന നടത്തി വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മോഷണം നടത്തുന്ന ഫോണുകളെല്ലാം തന്നെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇയാള്‍ വില്‍പന നടത്തിവന്നതായും പൊലീസ് വ്യക്തമാക്കി.

Keywords:  Latest-News, Kerala, Kannur, Top-Headlines, Complaint, Arrested, Crime, Robbery, Youth Held For Stealing Mobile Phone.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia