Youth held | യാത്രക്കാരിയുടെ മാലപൊട്ടിച്ചോടിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
Oct 30, 2022, 21:16 IST
കണ്ണൂര്‍: (www.kvartha.com) റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരിയുടെ കഴുത്തില്‍ നിന്നു മാലപൊട്ടിച്ചോടിയെന്ന കേസില്‍ യുവാവിനെ പിടികൂടി. ഒഡീഷ സ്വദേശി തുഷാര്‍ കാന്ത സേത്തിയെ (20) ആണ് റെയില്‍വേ പൊലീസ്, റെയില്‍വേ സംരക്ഷണ സേന എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
കൊല്ലം പുനലൂര്‍ മാത്ര കീര്‍ത്തന ഭവനില്‍ സന്തോഷിന്റെ ഭാര്യ ആര്‍ സിന്ധുവിന്റെ താലിമാലയാണ് കിഴക്കേകവാടത്തിലെ ടികറ്റ് കൗണ്ടറിന് സമീപം ഇയാള്‍ പൊട്ടിച്ചെടുത്തതെന്നാണ് പരാതി. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ശനിയാഴ്ച പുലര്‍ചെ 3.45ഓടെയാണ് പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് വച്ച് യുവാവിനെ പിടികൂടിയത്. ഇയാളെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Robbery, Youth held for nsatching gold chain.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.