കാണാതായ ബാര്‍ ജീവനക്കാരന്റെ അസ്ഥികൂടം കണ്ടെത്തിയത് ലഹരിമാഫിയ താവളമടിക്കുന്ന സ്ഥലത്ത് നിന്ന്; ധരിച്ചിരുന്ന സ്വര്‍ണ ചെയിന്‍ പോലും ശരീരത്തില്‍ ഇല്ല, യുവാവ് എങ്ങനെ അവിടെ എത്തി എന്നതിലും ദുരൂഹത
Jun 27, 2020, 17:11 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 27.06.2020) മറിയപ്പള്ളിയില്‍ എംസി റോഡിനു സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയ ആഴ്ചകള്‍ പഴക്കമുള്ള അസ്ഥികൂടം വൈക്കം കുടവെച്ചൂര്‍ സ്വദേശി ജിഷ്ണു ഹരിദാസി (23) ന്റേതാണെന്ന് തിരിച്ചറിഞ്ഞു. കുമരകത്തെ ബാര്‍ ഹോട്ടല്‍ ജീവനക്കാരന് ആയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
വെള്ളിയാഴ്ച കണ്ടെത്തിയ അസ്ഥികൂടത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. തുടര്‍ന്ന് അസ്ഥികൂടത്തിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മകനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ വൈക്കം പൊലീസിന് പരാതി നല്‍കിയിരുന്നു.
കാടുമൂടി കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മാംസം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു. പ്രസിന്റെ പഴയ കാന്റീന് കെട്ടിടത്തിനു സമീപം മരത്തിനു താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് ഒരാള്‍ പൊക്കത്തില്‍ കാടു വളര്‍ന്നു നില്‍ക്കുകയായിരുന്നു. മരത്തില്‍ ഒരു തുണി തുങ്ങിക്കിടപ്പുണ്ട്. ഇത് ജിഷ്ണു ധരിച്ച ഷര്‍ട്ടിന്റെ അവശിഷ്ടമാണെന്നാണു സംശയം. ഇതിനു താഴെ വീണു കിടക്കുന്നതു പോലെയാണ് മൃതദേഹം. ധരിച്ച ജീന്‍സിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ജൂണ്‍ മൂന്നിനാണ് ജിഷ്ണുവിനെ കാണാതായത്. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ജിഷ്ണു ധരിച്ചിരുന്ന സ്വര്‍ണ ചെയിന്‍ ഉള്‍പ്പെടെ കാണാതായിട്ടുണ്ടെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
കാണാതായന്ന് ബാറിന് മുന്പില് ബസില്‍ വന്ന് ഇറങ്ങിയതായി പൊലീസ് പറയുന്നു. ഫോണ്‍ വന്നതിനെ തുടര്‍ന്ന് കോട്ടയം ഭാഗത്തേയ്ക്കുളള ബസില്‍ കയറി. കെഎസ്ആര്‍ടിസി ബസില്‍ തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന യുവാവ് ശ്രദ്ധയില്‍പ്പെട്ടതായി കണ്ടക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെ തിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് ഈ മൊഴി രേഖപ്പെടുത്തിയത്.
വീട്ടില്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ലഹരിമാഫിയ താവളമടിക്കുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജിഷ്ണു എങ്ങനെ അവിടെ എത്തി എന്നത് അടക്കമുളള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ജിഷ്ണുവിനെ കാണാതായി എന്ന പരാതി വൈക്കം പൊലീസാണ് അന്വേഷിച്ചിരുന്നതെങ്കിലും മൃതദേഹം കണ്ടെത്തിയത് ചിങ്ങവനം പൊലീസ് സ്റ്റേഷന് പരിധിയിലാണ്. ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, Kerala, Youth, Dead Body, Kottayam, Police, Case, Family, bus, Travel, Drugs, Crime, Youth deadbody found in mystery

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.