Arrest | എംഡിഎംഎയുമായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് അറസ്റ്റിൽ


● ചിറക്കൽ ചിറക്കിന് സമീപമാണ് സംഭവം.
● സ്കൂട്ടറിന്റെ പിന്നിലിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
● പോലീസ് ഇയാൾക്കുവേണ്ടി അന്വേഷണം നടത്തുന്നു.
● പോലീസ് സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
കണ്ണൂർ: (KVARTHA) നിരോധിത ലഹരി മരുന്നുമായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് അറസ്റ്റിൽ. കെ ഷിജിലാണ് (29) പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും പാന്റിൽ സൂക്ഷിച്ച 5.4ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്കൂട്ടറിന്റെ പിറകിലുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഞായറാഴ്ച്ച ഉച്ചയ്ക്ക് ചിറക്കൽ ചിറക്ക് സമീപം വളപട്ടണം എസ്ഐമാരായ ടി എം വിപിൻ, സുരേഷ് ബാബു, ഉദ്യോഗസ്ഥരായ റിനോജ്, അജേഷ് എന്നിവർ വാഹന പരിശോധന നടത്തി വരവേയാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പിടിയിലായത്.
പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടുന്നതിനിടയിലാണ് പിറകിലിരുന്നയാൾ ഓടിരക്ഷപ്പെട്ടത്. കെ എൽ 20ടി 1558 നമ്പർ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
A 29-year-old youth, K. Shijil, was arrested in Kannur for traveling on a scooter with 5.4 grams of MDMA. The arrest occurred near Chirakkal during a police vehicle inspection. Another youth on the scooter managed to escape and police are searching for him. The scooter has been taken into custody.
#MDMAArrest #KannurDrugs #KeralaPolice #DrugSeizure #CrimeNews #SayNoToDrugs