Youth arrested | എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് വില്‍പന; 2 യുവാക്കള്‍ അറസ്റ്റില്‍; 'പിടിയിലായത് ആഡംബര കാറിലിരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ'

 


ADVERTISEMENT

തിരൂര്‍: (www.kvartha.com) ഇതര സംസ്ഥാനങ്ങളില്‍ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ വലിയതോതില്‍ തീരപ്രദേശങ്ങളിലെത്തിച്ച് ചില്ലറ വില്‍പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി തിരൂര്‍ പൊലീസ് അറിയിച്ചു. സാഹിര്‍ (24), തൗഫീഖ് (27) എന്നിവരെയാണ് വ്യാഴാഴ്ച പുലര്‍ചെ പറവണ്ണയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
            
Youth arrested | എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് വില്‍പന; 2 യുവാക്കള്‍ അറസ്റ്റില്‍; 'പിടിയിലായത് ആഡംബര കാറിലിരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ'

ഹാഷിഷ് ഓയില്‍ ആഡംബര കാറിലിരുന്ന് ഉപയോഗിക്കവേയാണ് പ്രതികള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. തിരൂര്‍ ഇന്‍സ്പെക്ടര്‍ ജിജോ എം ജെയുടെ നേതൃത്വത്തില്‍ എസ് ഐ ജലീല്‍ കറുത്തേടത്ത്, ഗ്രേഡ് എസ് ഐ മണികണ്ഠന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ, ദില്‍ജിത്, ഉണ്ണിക്കുട്ടന്‍, ബിജി എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Keywords:  MDMA, Hashish Oil, Police Arrested , Luxury Car, Malappuram, Top-Headlines, Arrested, Drugs, Police, Court, Remanded, Crime, Youth arrested with drug. < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia