Youth Arrested | 'സിഒടി നസീര്‍ വധശ്രമക്കേസില്‍ പ്രതിയായ യുവാവ് കണ്ണൂരില്‍ മാരകായുധങ്ങളുമായി അറസ്റ്റില്‍'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂർ: (www.kvartha.com) പാനൂര്‍ മനേക്കരയില്‍ വടിവാള്‍, മഴു തുടങ്ങിയ മാരകയുധങ്ങളുമായി നിരവധി രാഷ്ട്രീയ അക്രമകേസിൽ പ്രതിയായ യുവാവ് പിടിയിലായതായി പൊലീസ് അറിയിച്ചു. കതിരൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ അശ്വന്തിനെ (29) യാണ് പാനൂര്‍ പൊലീസ് ചൊവ്വാഴ്ച രാവിലെ വാഹന പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടതായും ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Aster mims 04/11/2022

വടകര  പാര്‍ലമെന്റ് മണ്ഡലത്തില്‍ 2019ല്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സിഒടി നസീര്‍ വധശ്രമക്കേസ് ഉള്‍പെടെ നിരവധി കേസുകളിലെ പ്രതിയാണ് അശ്വന്ത്. പാനൂരിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അശ്വന്ത് പിടിയിലായത്. കതിരൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ പുഴയോരത്ത് ഷെഡ് കെട്ടി ബോംബ് നിര്‍മാണത്തിനിടെ യുവാവിന്റെ കൈപ്പത്തി നഷ്ടപ്പെട്ട കേസിലും അശ്വന്ത് പ്രതിയാണ്.  

Youth Arrested | 'സിഒടി നസീര്‍ വധശ്രമക്കേസില്‍ പ്രതിയായ യുവാവ് കണ്ണൂരില്‍ മാരകായുധങ്ങളുമായി അറസ്റ്റില്‍'


2019 മെയ് 18ന് രാത്രിയാണ് തലശേരി കായത്ത് റോഡില്‍ വച്ച് സിഒടി നസീറിന് വെട്ടേറ്റത്. കായ്യത്ത് റോഡിലൂടെ രാത്രിയില്‍  നടന്നു പോവുകയായിരുന്ന നസീറിനെ വളഞ്ഞിട്ട് കൊടുവാള്‍ കൊണ്ടു വെട്ടിപരുക്കേല്‍പ്പിക്കുകയും നിലത്ത് വീണ നസീറിനെ അശ്വന്തിന്റെ നേതൃത്വത്തില്‍ ബൈക് കയറ്റി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. വിവിധ ആശുപത്രികളില്‍ ആറുമാസത്തെ ചികിത്സയ്ക്ക്  ശേഷമാണ് നസീര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

Keywords: News,Kerala,State,Kannur,Youth,Arrested,Police,Crime,Local-News, Youth arrested with deadly weapons
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia