Jailed | കൊലപാതക ശ്രമമുള്‍പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ജയിലില്‍ അടച്ചു
Jul 22, 2023, 23:01 IST
ADVERTISEMENT
കൂത്തുപറമ്പ്: (www.kvartha.com) കൊലപാതക ശ്രമമുള്‍പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവിനെ കാപ ചുമത്തി കണ്ണുര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി ജ്യോതിഷിനെ (31) യാണ് മട്ടന്നുര്‍ പൊലീസ് ശനിയാഴ്ച്ച രാവിലെ കൂത്തുപറമ്പില്‍ നിന്ന് അറസ്റ്റു ചെയ്തത്.
കണ്ണുര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ അജിത്ത് കുമാറിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണുര്‍ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ക്കെതിരെ മട്ടന്നുര്‍ പൊലീ സ് സ്റ്റേഷന്‍ പരിധിയില്‍ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, കൊലപാതക ശ്രമം, ആയുധം കൈവശംവയ്ക്കല്‍ എന്നീ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കൂത്തുപറമ്പ് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് മട്ടന്നുര്‍ സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

Keywords: KAAPA, Kuthuparamba, Crime, Malayalam News, Kerala News, Kannur News, Youth arrested under KAAPA.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.