പെരുവന്താനം യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; സുഹൃത്ത് അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പെരുവനന്താനം: (www.kvartha.com 30.08.2021) ഇടുക്കി പെരുവനന്താനത്ത് യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. പെരുവന്താനം മരുതുംമൂട് സ്വദേശി ലിന്‍സണാണ് മരിച്ചത്. പോസ്റ്റ് മോര്‍ടെത്തിലാണ് കുത്തേറ്റതാണെന്ന് കണ്ടെത്തിയത്. 
Aster mims 04/11/2022

വെള്ളിയാഴ്ചയാണ് ലിന്‍സണെ വയറ്റില്‍ ആഴത്തിലുള്ള മുറിവുമായി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. വീണപ്പോള്‍ ഉളി വയറില്‍ തറച്ചുകയറിയതെന്നാണ് ഇയാള്‍ മരിക്കുന്നതിന് മുന്‍പായി ഡോക്ടര്‍മാര്‍ക്ക് മൊഴി നല്‍കിയത്. 

എന്നാല്‍ പോസ്റ്റ് മോര്‍ടെത്തില്‍ കുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. ദേഹത്ത് അടിപിടിയുണ്ടായതിന്റെ പാടുകളുമുണ്ട്. ഇതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും സുഹൃത്ത് അജോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

പെരുവന്താനം യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; സുഹൃത്ത് അറസ്റ്റില്‍


സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, പ്രതിയായ അജോ മരപ്പണിക്കാരനാണ്. വെള്ളിയാഴ്ച കാലത്ത് ഇയാളുടെ വര്‍ക് ഷോപില്‍ വച്ച് ലിന്‍സണുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. വൈകീട്ട് വീണ്ടുമെത്തിയ ലിന്‍സണ് വഴക്കുണ്ടാക്കി. അത് അടിപിടിയിലെത്തുകയും അജോ ഉളിയെടുത്ത് കുത്തുകയുമായിരുന്നു. ലിന്‍സണ് സാരമായി പരിക്കേറ്റെന്ന് മനസ്സിലായ അജോ തന്നെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. 

എന്നാല്‍ അടിപിടിക്കിടെയാണ് കുത്തേറ്റതെന്ന കാര്യം രണ്ടാളും ഡോക്ടറോട് പറഞ്ഞില്ല. പിന്നീട് ലില്‍സണ്‍ മരിച്ചതോടെ പോസ്റ്റ് മോര്‍ടെം ചെയ്യുകയും ആ റിപോര്‍ട് കിട്ടിയതിന് പിന്നാലെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ അജോ കുറ്റം സമ്മതിക്കുകയുമായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  News, Kerala, State, Idukki, Killed, Murder Case, Police, Arrested, Accused, Crime, Hospital, Doctor, Youth arrested in Murder case in Peruvanthanam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia