Arrested | റെയില്‍വെ സ്റ്റേഷനില്‍ നിന്നും സ്‌കൂടര്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (KVARTHA) റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ മെയ് മാസം 29ന് ആക്റ്റീവ സ്‌കൂടര്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വയനാട് സ്വദേശി മുഹമ്മദ് ശമീറാണ് പിടിയിലായത്. വടകര പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു മോഷണ കേസില്‍ പിടിയിലായ ഇയാള്‍ വടകര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്നു.
   
Arrested | റെയില്‍വെ സ്റ്റേഷനില്‍ നിന്നും സ്‌കൂടര്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

തുടര്‍ന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ തലശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മോഷണം പോയ സ്‌കൂടര്‍ പിന്നീട് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. തലശേരി എസ് ഐ രൂപേഷ്, സിപിഒ മാരായ മിഥുന്‍ ലാല്‍, ശ്രീരാജ് എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Keywords: Arrested, Crime, Police FIR, Kerala News, Malayalam News, Robbery, Kannur News, Youth arrested for stealing scooter from railway station.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia