Arrested | കെ എസ് ആര്‍ ടി സി ബസില്‍ ലഹരിഗുളികകള്‍ കടത്തവേ യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിട്ടി: (www.kvartha.com) ബംഗ്ളൂരില്‍ നിന്നും കെ എസ് ആര്‍ ടി സി ബസില്‍ കടത്തിക്കൊണ്ടുവന്ന ലഹരിഗുളികകളുമായി യുവാവിനെ പിടികൂടിയതായി എക്സൈസ്. മുഴപ്പിലങ്ങാട് സ്വദേശി ആര്‍ കെ അഫ്സീറിനെയാ(37)ണ് കണ്ണൂര്‍ എക്സൈസ് എന്‍ഫോഴ്സ് മെന്റ് നാര്‍ക്കോടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ കിള്‍ ഇന്‍സ്പെക്ടര്‍ പ്രമോദ് നല്‍കിയ വിവരത്തെ തുടര്‍ന്ന് കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റില്‍ വച്ചു നടത്തിയ വാഹനപരി ശോധനയിലാണ് പ്രതി പിടിയിലായത്. 
         
Arrested | കെ എസ് ആര്‍ ടി സി ബസില്‍ ലഹരിഗുളികകള്‍ കടത്തവേ യുവാവ് അറസ്റ്റില്‍

കെ എസ് ആര്‍.ടി.സി ബസില്‍ കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 155-ഗ്രാം സ്പാസ്മോ പ്രൊക്സിവോണ്‍ പ്ളസ് ഗുളികകള്‍ യുവാവില്‍ നിന്നും സംഘം പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ സി ഷിബു, വി വി ബിജു, ടി കെ ജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി കെ ഷാന്‍, ഇ സജിത്ത്, കെ കെ രാഗില്‍, ഇ ദിനേശന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വി കെ ഷൈന എന്നിവരും ഉണ്ടായിരുന്നു. പ്രതിയായ യുവാവിനെതിരെ നര്‍കോടിക് ആക്ടുപ്രകാരം കേസെടുത്തു കോടതിയില്‍ ഹാജരാക്കി.
Aster mims 04/11/2022

Keywords:  News, Kerala, Kannur, Top-Headlines, Arrested, Drugs, Crime, Smuggling, Youth arrested for smuggling drugs in KSRTC bus.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia