യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ നെറ്റിലിട്ട 24കാരന്‍ പിടിയില്‍

 


യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ നെറ്റിലിട്ട 24കാരന്‍ പിടിയില്‍
തൃശൂര്‍: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈള്‍ ഫോണില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച 24കാരനെ പൊലീസ് പിടികൂടി. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിപ്രകാരമാണ് മുഹമ്മദ് സുല്‍ത്താനെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്നുകുട്ടികളുടെ മാതാവും മുപ്പതുകാരിയുമായ യുവതിയുമായി മുഹമ്മദ് സുല്‍ത്താന് ഒന്നരവര്‍ഷമായി അവിഹിത ബന്ധമുണ്ടായിരുന്നു.യുവതിയുടെ ഭര്‍ത്താവിന്റെ അനുജന്റെ സുഹൃത്താണ് ടാക്‌സി ഡ്രൈവറായ സുല്‍ത്താന്‍. അനുജന്റെ വീട്ടിലെത്തിയ സുല്‍ത്താന്‍ സമീപത്തു താമസിക്കുന്ന യുവതിയുമായി അടുപ്പത്തിലാവുകയും ലൈംഗിക ബന്ധത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇവര്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് സുല്‍ത്താന്‍ ലൈംഗിക ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്.

മൊബൈലിലെ രംഗങ്ങള്‍ സുല്‍ത്താന്റെ സുഹൃത്തായ യുവതിയുടെ അനുജന് അയച്ചുകൊടുത്തു. പിന്നീട് മറ്റുപലര്‍ക്കും അയച്ചു. അതിനുശേഷം ഇന്റര്‍നെറ്റില്‍ കൊടുക്കുകയായിരുന്നു. ഭാര്യയുടെ ലൈംഗിക ദൃശ്യങ്ങള്‍  നെറ്റില്‍കണ്ട ഭര്‍ത്താവ് നാട്ടിലെത്തി. വീഡിയോയുടെ സിഡിയുമായി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊന്നാനിയില്‍നിന്ന് വിവാഹം കഴിച്ച സുല്‍ത്താന് ഒന്നരമാസം പ്രായമുള്ള കുഞ്ഞുണ്ട്. പീഡനം, ചൂഷണം, മൊബൈലില്‍ പകര്‍ത്തല്‍ എന്നിവയുള്‍പ്പെടുത്തി ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Key words: Kerala, Internet, Thrissur, House wife, Mobile, Sexual harassment, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia