ഒരു കുടുംബത്തിലെ മൂന്ന് പേരെ അജ്ഞാതനായ കൊലയാളി ക്രൂരമായി കൊലപ്പെടുത്തിയശേഷം കത്തിച്ചു; കൊലയ്ക്കിരയായത് ഭാര്യയും ഭര്‍ത്താവും ഒരു വയസ് പ്രായമുള്ള മകളും; യുവതിയുടെ മൃതദേഹം കാണപ്പെട്ടത് കൈകാലുകള്‍ കൂട്ടിക്കെട്ടിയനിലയില്‍; യുവാവിനെ ക്രൂരമായി പീഡിപ്പിച്ചും മകളെ ശ്വാസം മുട്ടിച്ചും കൊന്നു; കൊലയ്ക്ക് ശേഷം ബന്ധുക്കളെ വിളിച്ച് മകളും കുടുംബവും കത്തിച്ചാമ്പലാവുകയാണ് പറ്റുമെങ്കില്‍ രക്ഷിച്ചോ എന്നും പറഞ്ഞു
Jan 23, 2020, 16:03 IST
റായ്പൂര്‍: (www.kvartha.com 23.01.2020) ഒരു കുടുംബത്തിലെ മൂന്നു പേരെ അജ്ഞാതനായ കൊലയാളി കൊലപ്പെടുത്തിയശേഷം കത്തിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യയും ഭര്‍ത്താവും ഇവരുടെ ഒരു വയസുള്ള മകളുമാണ് കൊല ചെയ്യപ്പെട്ടത്. ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം തീ വയ്ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
മഞ്ജു ശര്‍മ, ഭര്‍ത്താവ് രവി ശര്‍മ ഇവരുടെ കുട്ടി എന്നിവരാണ് മരിച്ചത്. മഞ്ജുവിന്റെ കൈ കാലുകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. രവി ശര്‍മയെയും ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്.
ഇരുവരെയും കൊലപ്പെടുത്തിയ ശേഷമാണ് കൊലയാളി തീ വെച്ചതെന്നാണ് കരുതുന്നത്. കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. വീടിനകത്ത് നിറയെ രക്തം ചിതറിയ നിലയിലായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ യുവതിയുടെ മുന്‍ ഭര്‍ത്താവിനെ കാണാതായിട്ടുണ്ട്. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
തീവെച്ച ശേഷം മകളും കുടുംബവും കത്തിച്ചാമ്പലാവുകയാണെന്നും പറ്റുമെങ്കില്‍ രക്ഷിച്ചോളാനും അജ്ഞാത കൊലയാളി ഫോണ്‍ ചെയ്ത് പറഞ്ഞതായി കൊല്ലപ്പെട്ട യുവതിയുടെ അമ്മ പറഞ്ഞു. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാല്‍ കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങളാണ് കാണാനായത്.
യുവതിയുടെ വീടിന്റെ വാതിലില്‍ കൊലയാളി പ്രത്യേക കുറിപ്പും പതിപ്പിച്ചിട്ടുണ്ടായിരുന്നു. യുവതിക്ക് വളരെയേറെ പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു. അതാണ് എന്റെ സഹോദരന്റെ മരണത്തിലേക്കും നയിച്ചത് എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Your daughter is under threat, try and save her: Attacker dials victim's mother, News, Local-News, Murder, Crime, Criminal Case, Police, Probe, Phone call, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.