Arrested | ബൈകില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസറ്റില്‍

 


ADVERTISEMENT

തലശേരി: (www.kvartha.com) അതീവമാരക സിന്തറ്റിക് മയക്കുമരുന്നുമായി ബൈകില്‍ പോവുകയായിരുന്ന യുവാവിനെ പൊലിസ് വാഹനപരിശോധനയ്ക്കിടെ പിടികൂടി. ധര്‍മടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി രാഗിനെയാ(27)യാണ് എസ് ഐ ധന്യാകൃഷ്ണയുടെയും കണ്ണൂര്‍ സിറ്റി കമീഷണറുടെ കീഴിലുള്ള ഡാന്‍സഫ് ടീം അംഗങ്ങളും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 56ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 
              
Arrested | ബൈകില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസറ്റില്‍

പുലര്‍ചെ രണ്ടുമണിക്ക് ബൈകില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനോട് വാഹനപരിശോധനയ്ക്കിടെ വാഹനവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ ഇയാള്‍ക്ക് നിരന്തരം ഫോണ്‍കോളുകള്‍ വന്നിരുന്നു.
ഇതേ തുടര്‍ന്ന് സംശയം തോന്നിയ പൊലിസ് വാഹനം പരിശോധിച്ചപ്പോഴാണ് ബൈകില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തിയത്. 
Aster_MIMS

തുടര്‍ന്ന് പൊലിസ് സ്റ്റേഷനിലെക്ക് എത്തിക്കുന്നതിനിടയില്‍ യുവാവിന്റെ ഫോണിലേക്ക് മയക്കുമരുന്ന് ആവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകള്‍ വന്നതായി പൊലിസ് പറഞ്ഞു. ഇയാള്‍ അന്തര്‍സംസ്ഥാനമയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണെന്നാണ് പ്രാഥമിക നിഗമനം.

Keywords: # Latest Kannur News,  Latest-News, Kerala, Kannur, Top-Headlines, Arrested, Drugs, Crime, Police, Young man was arrested with MDMA on his bike.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia