Fire | കട കത്തിക്കുമെന്ന് ഫേസ്ബുകില്‍ വീഡിയോ തത്സമയം സംപ്രേക്ഷണം ചെയ്തശേഷം യുവാവ് ലോടറി ഏജന്‍സിക്കട പെട്രോളൊഴിച്ച് തീയിട്ടു; ദൃശ്യങ്ങള്‍ പുറത്ത്; അക്രമി അറസ്റ്റില്‍
Mar 4, 2023, 15:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കട കത്തിക്കുമെന്ന് ഫേസ്ബുകില്‍ വീഡിയോ തത്സമയം സംപ്രേക്ഷണം ചെയ്തശേഷം യുവാവ് ലോടറി ഏജന്‍സിക്കട പെട്രോളൊഴിച്ച് തീയിട്ട് നശിപ്പിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോടറീ ഏജന്‍സീസില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: വ്യക്തിവൈരാഗ്യമാണ് കൃത്യത്തിന് പിന്നില്‍. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ നഗരത്തില്‍ അടുത്തടുത്ത് കടകള്‍ ഉള്ളിടത്താണ് പെട്രോളൊഴിച്ച് തീ കത്തിച്ച സംഭവം ഉണ്ടായത്. സൈകിളില്‍ ലോടറി വില്പന നടത്തുന്ന രാജേഷ് ആണ് ലോടറി കടയിലെത്തി തീയിട്ടത്.
മീനാക്ഷി ലോടറി ഏജന്‍സീസ് കത്തിക്കുമെന്ന് രാജേഷ് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. പറഞ്ഞ സമയത്ത് തന്നെയാണ് ഇയാള്‍ കടയ്ക്ക് തീയിട്ടതും. ഇങ്ങനെയുള്ള കുത്തക മുതലാളിമാര്‍ ആവശ്യമുണ്ടോ എന്ന് ഇയാള്‍ വീഡിയോയില്‍ ചോദിച്ചിരുന്നു.
റിയല്‍ കമ്യൂണിസം അതായത് ഇഎംഎസ് ഭരിച്ചിരുന്നപ്പോഴത്തെ കമ്യൂണിസമാണ് നമുക്ക് വേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താന്‍ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
പെട്ടെന്നുള്ള ഇയാളുടെ പ്രവര്‍ത്തിയില്‍ പരിഭ്രാന്തരായെങ്കിലും കടയിലെ ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോള്‍ വീണിരുന്നു. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
Keywords: News,Kerala,State,Kochi,attack,Fire,Local-News,Crime,Police,Accused,Arrested,Social-Media,Facebook, Young man poured petrol on the lottery shop and set it on fire
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

