യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി കിണറ്റില്‍ താഴ്ത്തി; ഷാനവാസ് കൊലക്കേസ് ചുരുളഴിയുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; രണ്ട് പ്രതികള്‍ അറസ്റ്റില്‍; മൂന്നാമന്‍ ഒളിവില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 05.11.2019) കാസര്‍കോട് ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- ഫമീന ദമ്പതികളുടെ മകന്‍ ഷാനവാസിന്റെ (27) കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. മൊഗ്രാല്‍ കെ കെ പുറത്തെ മുനവ്വിര്‍ ഖാസിം എന്ന മുന്ന (25), നെല്ലിക്കുന്നിലെ ജയേന്ദ്രന്‍ (43) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഡി വൈ എസ് പി പി പി സദാനന്ദന്‍, സി ഐ അബ്ദുര്‍ റഹീം, എസ് ഐ നളിനാക്ഷന്‍ എന്നിവരാണ് പ്രതികള്‍ പടിയിലായ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി കിണറ്റില്‍ താഴ്ത്തി; ഷാനവാസ് കൊലക്കേസ് ചുരുളഴിയുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; രണ്ട് പ്രതികള്‍ അറസ്റ്റില്‍; മൂന്നാമന്‍ ഒളിവില്‍

കഞ്ചാവ് ഇടപാടില്‍ കമ്മീഷന്‍ ചോദിച്ചതിന്റെ പേരിലാണ് കൂട്ടാളികള്‍ ഷാനവാസിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബര്‍ 20ന് ആനവാതുക്കല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഷാനവാസിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവസ്ഥലത്തുനിന്ന് നാലു പേര്‍ ഒന്നിച്ച് മദ്യപിക്കുകയും ഇതിനിടയില്‍ ഷാനവാസ് കഞ്ചാവ് ഇടപാടില്‍ കമ്മീഷന്‍ ചോദിക്കുകയും ചെയ്തതോടെ പ്രകോപിതനായ കഞ്ചാവ് വിതരണക്കാരനായ മുന്ന കൈയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഷാനവാസിന്റെ വയറിന്റെ വലതു വശത്തായി കുത്തുകയായിരുന്നു. പിടഞ്ഞുവീണ ഷാനവാസിന്റെ മരണം ഉറപ്പാക്കിയതോടെ മറ്റുള്ളവരുമായി ചേര്‍ന്ന് കിണറ്റില്‍ തള്ളുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് സംഘം ഇവിടെ നിന്നും രക്ഷപ്പെട്ടു.

കൊല നടന്ന് 25 ദിവസത്തിനു ശേഷം കണ്ടെടുത്ത അഴുകിയ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടത്തിലും പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയിലുമാണ് കുത്തേറ്റ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്. കിണറ്റില്‍ നിന്നും അഴുകിയ മൃതദേഹം പുറത്തെടുത്തപ്പോള്‍ തലയൊഴികെ ബാക്കി ഭാഗങ്ങളെല്ലാം കൃത്യമായി ലഭിച്ചതു കൊണ്ടാണ് കൊലപാതകമാണെന്ന് തെളിഞ്ഞതെന്നും പോലീസ് പറഞ്ഞു.

എറണാകുളത്തെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്ന ഷാനവാസ് മൂന്നു വര്‍ഷം മുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട കേസിന്റെ ആവശ്യത്തിനായാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയാല്‍ ഈ സംഘവുമായി ഇയാള്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്നിരുന്നതായും പോലീസ് പറയുന്നു. സെപ്തംബര്‍ 25ന് കോടതിയില്‍ ഹാജരായതിനു ശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ പോയ ഷാനവാസിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. വിദ്യാനഗര്‍ പോലീസില്‍ മാതാവ് പരാതി നല്‍കിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. അവസാനം ഷാനവാസിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്താന്‍ സഹായകമായത്.

മൂന്നു വര്‍ഷം മുമ്പ് സുഹൃത്തുക്കളുമായുണ്ടായ അടിപിടിയില്‍ കാലിന്റെ പിറകില്‍ സ്റ്റീലിട്ടിരുന്നതും യുവാവ് ഉപയോഗിച്ചുവന്നിരുന്ന മാല, കൂളിംഗ് ഗ്ലാസ്, വസ്ത്രങ്ങള്‍ എന്നിവ സമീപത്ത് കണ്ടതുകൊണ്ടുമാണ് മരിച്ചത് ഷാനവാസാണെന്ന് തിരിച്ചറിഞ്ഞത്. ആയുധം തുളഞ്ഞുകയറിയ ഭാഗത്തെ ഷര്‍ട്ട് കീറിയിരുന്നു. പ്രതികളില്‍ മൂന്നാമനായുള്ള അന്വേഷണത്തിലാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Crime, Police, Murder, kasaragod, Youth, Arrested, young man killed by friends
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script