Youth remanded | മയക്കുമരുന്ന് കടത്തിയ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും വന്‍ കഞ്ചാവ് കടത്ത്; യുവാവ് റിമാന്‍ഡില്‍
Sep 11, 2022, 15:43 IST
വളപട്ടണം: (www.kvartha.com) കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയിലെ വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുതിയതെരുവില്‍ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയിലെ കളരിവാതുക്കല്‍ ക്ഷേത്രത്തിനടുത്ത് നിന്നാണ് എക്സൈസ് നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ 10 കിലോ നൂറ് ഗ്രാം കഞ്ചാവ് കണ്ണൂര്‍ എക്സൈസ് റേന്‍ജ് ഓഫീസ് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മന്‍സൂറി (30) ല്‍ നിന്നാണ് വാഹനപരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടിയത്.
എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്:
'ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം മൊത്തമായി കഞ്ചാവ് മംഗ്ളൂറിലേക്ക് കൊണ്ടുവന്ന് അവിടെ ശേഖരിച്ചുവെച്ചതിന് ശേഷം അതിര്‍ത്തി കടത്തി കൊണ്ടുവന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വിതരണം ചെയ്യുന്ന മൊത്തവിതരണ സംഘത്തിലെ പ്രധാനകണ്ണിയാണ് മന്‍സൂര്‍. യുവതി, യുവാക്കള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന വില്‍പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത് ഇയാളാണെന്ന വിവരം നേരത്തെ എക്സൈസിന് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരുമാസക്കാലമായി ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ചെക് പോസ്റ്റുവഴി കഞ്ചാവ് കടത്തിയതിന് നേരത്തെയും മന്‍സൂറിനെ പിടികൂടിയിരുന്നു. ഈ കേസ് വടകര കോടതിയില്‍ നടന്നുകൊണ്ടിരിക്കവെയാണ് ഇയാള്‍ വീണ്ടും കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തു കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതിനു ശേഷം തുടര്‍നടപടികള്‍ക്കായി വടകര നാര്‍കോടിക്ക് കോടതിയിലേക്ക് മാറ്റി'.
റെയ്ഡു നടത്തിയ എക്സൈസ് സംഘത്തില്‍ പ്രവിന്റീവ് ഓഫീസര്‍മാരായ എംകെ സന്തോഷ്, എന്‍വി പ്രവീണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പിപി സുഹൈല്‍, എന്‍ രജിത് കുമാര്‍, എം സജിത്, കെപി റോഷി, ടി അനീഷ്, പി നിഖില്‍, ഉത്തര മേഖല കമീഷണര്‍ സ്‌ക്വാഡ് അംഗം പി രജിരാഗ്, ഇസിസി അംഗം ടി സനലേഷ് എന്നിവരുമുണ്ടായിരുന്നു.

Keywords: Latest-News, Kerala, Kannur, Kasaragod, Top-Headlines, Crime, Drugs, Arrested, Young man caught with cannabis.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.