Attacked | 'വിവാഹാലോചനയുമായെത്തിയപ്പോള്‍ കുട്ടി ബെംഗ്‌ളൂറില്‍; അതോടെ അനുജത്തിയെ കെട്ടിച്ച് തന്നാലും മതിയെന്ന് യുവാവ്; ഒടുവില്‍ പെണ്‍കുട്ടിയുടെ പിതാവിന് മര്‍ദനം'
Mar 7, 2023, 18:44 IST
തൊടുപുഴ: (www.kvartha.com) വിവാഹാലോചനയുമായി വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചതായി പരാതി. ദിവസങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ മണക്കാടാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. തൊടുപുഴ മണക്കാട് സ്വദേശിയായ യുവാവ് വീട്ടിലെത്തി അതിക്രമം കാട്ടിയെന്ന് കാട്ടി പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.
പൊലീസ് പറയുന്നത്: പെണ്ണുകാണാനെന്ന് പറഞ്ഞ് മണക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി വന്ന യുവാവാണ് പരാക്രമം കാട്ടിയത്. വീട്ടില്‍ കയറി വന്ന യുവാവ് ആദ്യം വീട്ടുകാരോട് വിവാഹഭ്യര്‍ഥന നടത്തുകയായിരുന്നു.
എന്നാല്‍ പെണ്‍കുട്ടി ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ബെംഗ്‌ളൂറില്‍
പഠിക്കുകയാണെന്ന് വീട്ടുകാര്‍ അറിയിച്ചു. ഇതോടെ ബെംഗ്‌ളൂറില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് തരണമെന്ന് യുവാവ് നിര്‍ബന്ധം പിടിച്ചു. എന്നാല്‍ വീട്ടുകാര്‍ ഇതിന് തയ്യാറായില്ല.
പഠിക്കുകയാണെന്ന് വീട്ടുകാര്‍ അറിയിച്ചു. ഇതോടെ ബെംഗ്‌ളൂറില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് തരണമെന്ന് യുവാവ് നിര്‍ബന്ധം പിടിച്ചു. എന്നാല്‍ വീട്ടുകാര്‍ ഇതിന് തയ്യാറായില്ല.
ഇതോടെ പെണ്‍കുട്ടിയുടെ അനുജത്തിയെ കാണണമെന്നതായി യുവാവിന്റെ ആവശ്യം. ചേച്ചിയെ അല്ലെങ്കില്‍ അനുജത്തിയെ വിവാഹം കഴിച്ച് നല്‍കിയാലും മതിയെന്നും യുവാവ് പറഞ്ഞു. ഇതോടെ സാഹചര്യം മോശമാകുകയായിരുന്നു. ഇതൊന്നും നടക്കില്ലെന്ന് വീട്ടുകാര്‍ പറഞ്ഞതോടെ യുവാവ് വഴക്കുണ്ടാക്കുകയായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചതെന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം, വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിനും മര്‍ദനമേറ്റതായാണ് വിവരം. പരുക്കേറ്റ പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. യുവാവും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെങ്കിലും പൊലീസില്‍ ഇതുവരെയും പരാതി നല്‍കിയിട്ടില്ല.
Keywords: News,Kerala,State,Local-News,Crime,attack,Assault,Police,Complaint,Girl, Young man attacks girls father in Thodupuzha after marriage proposal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.