Arrested | 'മോഷ്ടിച്ച വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ബൈക് മോഷ്ടിച്ച ശേഷം നമ്പര്‍ പ്ലേറ്റ് മാറ്റി ഓടിച്ച യുവാവിനെ പിടികൂടിയതായി പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലയിലെ റിന്‍ശിദിനെ (23) ആണ് പഴയങ്ങാടി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്.
    
Arrested | 'മോഷ്ടിച്ച വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍'

പഴയങ്ങാടിയിലെ റെസ്റ്റോറന്റ് ജീവനക്കാരനാണ് യുവാവ്. ഇയാളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2020-ല്‍ എറണാകുളം ജില്ലയിലെ കളമശ്ശേരിയിലെ വീട്ടില്‍നിന്ന് മോഷണം പോയതാണ് വാഹനമെന്ന് പൊലീസ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് എറണാകുളത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആറിലധികം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പഴയങ്ങാടി എസ്‌ഐ സി വത്സരാജിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Robbery, Theft, Young man arrested while traveling in stolen vehicle.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia