സേലത്ത് മലയാളി കമിതാക്കള്‍​ മ­രി­ച്ച നി­ല­യില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സേലത്ത് മലയാളി കമിതാക്കള്‍​ മ­രി­ച്ച നി­ല­യില്‍
സേലം: മലയാളികളായ കമിതാക്കള്‍ മരി­ച്ച നിലയില്‍. സേലത്ത് പൈലറ്റ് ട്രെയിനിയായ കുഞ്ഞുണ്ണി (23), ബാംഗ്ലൂരില്‍ നഴ്‌സിംഗ് ട്രെയിനിയായ ആന്‍ ജോഷ് (22) എന്നി­വ­രെ­യാ­ണ് മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തു­ടര്‍ന്ന് കുഞ്ഞുണ്ണിയും ആന്‍ ജോഷും ആത്മഹത്യ ചെ­യ്­ത­താണെന്ന് പൊലീസ് പറഞ്ഞു.

കമലപുരം എയര്‍പോര്‍ട്ടിന് സമീപ­മുളള ഏവി­യേഷന്‍ അക്കാഡമിയിലെ ട്രെയിനിയായിരുന്നു കുഞ്ഞുണ്ണി. കുറച്ചുദിവസമായി ആന്‍ കുഞ്ഞുണ്ണിക്കൊപ്പമായിരുന്നു താമസം. ഇരുവരും താമസിച്ചിരുന്ന റൂം ഏ­താനുംദിവസമായി തുറക്കാതെ കണ്ടപ്പോള്‍ അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ ഇരുവരുടെയും മൃതദേഹങ്ങളാണ് കണ്ടത്. വിഷം കഴിച്ചാണ് ഇരുവരും മ­രി­ച്ച­തെ­ന്ന് പൊ­ലീ­സ് പറഞ്ഞു.

SUMMARY: A 23-year old trainee pilot and his lover, both hailing from Kerala, allegedly committed suicide here today upset over their families' opposition to their relationship, police said.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia