ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സേലം: മലയാളികളായ കമിതാക്കള്‍ മരിച്ച നിലയില്‍. സേലത്ത് പൈലറ്റ് ട്രെയിനിയായ കുഞ്ഞുണ്ണി (23), ബാംഗ്ലൂരില്‍ നഴ്‌സിംഗ് ട്രെയിനിയായ ആന്‍ ജോഷ് (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കുഞ്ഞുണ്ണിയും ആന്‍ ജോഷും ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.
കമലപുരം എയര്‍പോര്‍ട്ടിന് സമീപമുളള ഏവിയേഷന്‍ അക്കാഡമിയിലെ ട്രെയിനിയായിരുന്നു കുഞ്ഞുണ്ണി. കുറച്ചുദിവസമായി ആന്‍ കുഞ്ഞുണ്ണിക്കൊപ്പമായിരുന്നു താമസം. ഇരുവരും താമസിച്ചിരുന്ന റൂം ഏതാനുംദിവസമായി തുറക്കാതെ കണ്ടപ്പോള്‍ അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ ഇരുവരുടെയും മൃതദേഹങ്ങളാണ് കണ്ടത്. വിഷം കഴിച്ചാണ് ഇരുവരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
SUMMARY: A 23-year old trainee pilot and his lover, both hailing from Kerala, allegedly committed suicide here today upset over their families' opposition to their relationship, police said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
