Arrested | നിർത്തിയിട്ട ബസിൽ യുവതിക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) ചെറുപുഴ ബസ് സ്റ്റാൻഡിൽ നിന്നും തളിപ്പറമ്പിലേക്ക് പോകുന്നതിനായി നിർത്തിയിട്ട ബസിലിരുന്ന് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിനു നിരപ്പേലിനെ (45) യാണ് ചെറുപുഴ പൊലീസ് വ്യാഴാഴ്ച രാവിലെ പിടികൂടിയത്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഇയാൾ നാടകീയമായി സ്റ്റേഷനിൽ കീഴടങ്ങിയത്.

Arrested | നിർത്തിയിട്ട ബസിൽ യുവതിക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെറുപുഴ ബസ് സ്റ്റാൻഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് - ചെറുപുഴ റൂടിലോടുന്ന ബസിലെ കൻഡക്ടറും ഡ്രൈവറും ഭക്ഷണം കഴിക്കാൻ പോയപ്പോൾ യുവതി തനിച്ചായിരുന്നു ബസിലുണ്ടായിരുന്നത്. ഈ സമയം ബിനു സീറ്റിൽ വന്നിരിക്കുകയും തുടർന്ന് നഗ്നത പ്രദർശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നുവെന്നാണ് കേസ്.
Aster mims 04/11/2022

Arrested | നിർത്തിയിട്ട ബസിൽ യുവതിക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

പന്തികേട് തോന്നിയ യുവതി ദൃശ്യം ഫോണിൽ പകർത്തുകയും ബസിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. തുടർന്ന് യുവതി സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പങ്കുവെക്കുകയായിരുന്നു. ഈ ദ്യശ്യങ്ങളിൽ നിന്നാണ് പൊലീസ് ബിനുവിനെ തിരിച്ചറിഞ്ഞ്. പൊതുയിടത്തിൽ നഗ്നത കാട്ടി തന്നെ അപമാനിച്ചതിന് യുവതി കഴിഞ്ഞ ദിവസം ബിനുവിനെതിരെ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

Keywords: News, Kerala, Kannur, Crime, Bus, Man, Arrest, Woman Passanger, Case,  Man arrested for indecent behaviour with woman passenger.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia