Assaulted | 'ഉറങ്ങിക്കിടന്ന മുറിയിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു, ഇരുമ്പ് വടി ചൂടാക്കി സ്വകാര്യഭാഗങ്ങളും പൊള്ളിച്ചു'; ലെസ്ബിയന്‍ ആണെന്ന് സംശയിച്ച് സുഹൃത്തുക്കളായ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിച്ചതായി പരാതി; ഒരാള്‍ അറസ്റ്റില്‍
Nov 8, 2022, 18:43 IST
കൊല്‍കത്ത: (www.kvartha.com) പശ്ചിമ ബംഗാളിലെ മുര്‍ശിദാബാദ് ജില്ലയില്‍ ലെസ്ബിയന്‍ ആണെന്ന് സംശയിച്ച് പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിച്ചതായി പരാതി. തങ്ങളെ ലെസ്ബിയന്‍സ് എന്ന് മുദ്രകുത്തി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിച്ച രണ്ട് ബന്ധുക്കള്‍ക്കെതിരെ ഇരകള്‍ സാഗര്‍ദിഗി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. യുവതികളുടെ ബന്ധുക്കളില്‍ ഒരാളാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
സാഗര്‍ദിഗി പൊലീസ് പറയുന്നത് ഇങ്ങനെ: ലെസ്ബിയന്‍ ആണെന്ന് സംശയിച്ചാണ് സുഹൃത്തുക്കളായ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിച്ചത്. ഗ്രാമത്തില്‍ മുത്തശ്ശിയോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. രണ്ട് സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് വടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു. യുവതികളുടെ ബന്ധുക്കളില്‍ ഒരാളാണ് ആക്രമണം നടത്തിയത്.
'ഞാനും എന്റെ സുഹൃത്തും എല്ലാ ദിവസവും കണ്ടുമുട്ടുകയും ബീഡി (പ്രാദേശിക പുക) കെട്ടുകയും ചെയ്യും. പക്ഷേ ഒക്ടോബര്‍ 25 ന് ഞാന്‍ അവളെ കണ്ടില്ല. പിന്നീട് രാത്രിയില്‍ അവള്‍ എന്നെ വിളിച്ച് കാണാന്‍ വരാന്‍ ആവശ്യപ്പെട്ടു. കഠിനമായ വേദന അനുഭവിക്കുകയാണെന്ന് അവള്‍ പറഞ്ഞു. അന്നു രാത്രി അവിടെ തങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു'. ഇരകളില്‍ ഒരാള്‍ പറയുന്നു.
ഇരയുടെ ബന്ധുക്കളായ രണ്ട് പ്രതികളും സഹീബുല്‍ ശെയ്ഖ് എന്ന മറ്റൊരു നാട്ടുകാരനും രാവിലെ 11 മണിയോടെ പെണ്‍കുട്ടികള്‍ ഉറങ്ങിക്കിടന്ന മുറിയിലേക്ക് അതിക്രമിച്ചു കയറി. പെണ്‍കുട്ടികള്‍ ഒരേ കിടക്ക പങ്കിടുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയായിരുന്നു.
അതിന് ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് ഒരു പെണ്‍കുട്ടി അവരോട് പറഞ്ഞു. എന്നാല്‍ മൂവരും ചേര്‍ന്ന് പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. മറ്റൊരു നാട്ടുകാരന്റെ സഹായത്തോടെയാണ് ഇരകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
കേസിലെ മൂന്ന് പ്രതികളില്‍ ഒരാളെ ഔതുവ ഗ്രാമത്തില്‍ നിന്ന് തിങ്കളാഴ്ച മാള്‍ഡ പൊലീസ് പിടികൂടിയിരുന്നു. അതേസമയം, കദം, സാഹിബ് എന്നിങ്ങനെയുള്ള മറ്റ് രണ്ട് പേര്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പെണ്‍കുട്ടികള്‍ രണ്ടുപേരും ഒരുമിച്ചാണ് വളര്‍ന്നത്, അവര്‍ പരസ്പരം പിന്തുണയ്ക്കുകയും സഹവാസം ആസ്വദിക്കുകയും ചെയ്യുന്നുവെന്ന് സംഭവമറിഞ്ഞ് സാഗര്‍ദിഗി ഗ്രാമത്തിലേക്ക് ഓടിയെത്തിയ ഇരയുടെ അമ്മ പറഞ്ഞു. അവരുടെ സൗഹൃദം നാട്ടുകാര്‍ അംഗീകരിച്ചില്ലെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.