Arrested | അശ്ലീലം പറഞ്ഞപ്പോള്‍ മുളകുപൊടി വിതറിയതിന് സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി; 3 ഓടോ റിക്ഷാ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

 



തിരുവനന്തപുരം: (www.kvartha.com) കന്യാകുമാരിയില്‍ സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന പരാതിയില്‍ മൂന്നു ഓടോ റിക്ഷാ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. ശശി(47), വിനോദ് (44), വിജയകാന്ത് (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേല്പുറം സ്വദേശിനി കല (35)ആണ് മര്‍ദനത്തിനിരയായത്.

പൊലീസ് പറയുന്നത്: ഈ മാസം എട്ടിന് കന്യാകുമാരി അരുമനൈക്ക് സമീപം മേല്പുറം ജംഗ്ഷനിലായിരുന്നു സംഭവം നടന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ച കല മാര്‍ത്താണ്ഡത്ത് മസാജ് സെന്റര്‍ നടത്തുകയാണ്. മേല്പുറം ജംഗ്ഷന്‍ വഴി നടന്ന് പോകുമ്പോള്‍ ഓടോ റിക്ഷാ സ്റ്റാന്‍ഡിലുള്ള ഡ്രൈവര്‍മാര്‍ അവരെക്കുറിച്ച് അശ്ലീലം പറയുന്നത് പതിവായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. 

Arrested | അശ്ലീലം പറഞ്ഞപ്പോള്‍ മുളകുപൊടി വിതറിയതിന് സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി; 3 ഓടോ റിക്ഷാ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍


ഇത് സഹിക്കാന്‍ വയ്യാതെ കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ കല മുളകുപൊടി പൊതിഞ്ഞ് കയ്യില്‍ സൂക്ഷിച്ചു. ഓടോ റിക്ഷാ ഡ്രൈവര്‍മാര്‍ അശ്ലീലം പറഞ്ഞപ്പോള്‍ സ്ത്രീ കയ്യില്‍ കരുതിയിരുന്ന മുളക് പൊടി വിതറി. ഇതില്‍ പ്രകോപിതരായാണ് ഇവര്‍ അടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ സ്ത്രീയെ കെട്ടിയിട്ട് മര്‍ദിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഗുണ്ട ദിപിന്‍, അരവിന്ദ് എന്നിവരെ പൊലീസ് തിരയുന്നു.

Keywords:  News, Kerala, State, Thiruvananthapuram, Auto & Vehicles, Auto Driver, Arrested, Crime, Accused, Complaint, Local-News, Police, attack, Assault, Woman tied to post and assaulted by Auto Rikshaw drivers arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia