Acid Attack | 'എന്നും വൈകി വീട്ടിലെത്തുന്നു; യുവതി ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു'

 



കാണ്‍പൂര്‍: (www.kvartha.com) എന്നും വൈകി വീട്ടിലെത്തുന്ന ഭര്‍ത്താവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചതായി റിപോര്‍ട്. കാണ്‍പൂരിലെ കൂപ്പര്‍ഗഞ്ച് മേഖലയിലാണ് സംഭവം. ദബ്ബു എന്നയാള്‍ക്കാണ് ഗുരുതരമായി മുഖത്ത് പരുക്കേറ്റത.് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

പൊലീസ് പറയുന്നത്: വൈകി വീട്ടിലെത്തിയതിനെ ചൊല്ലി വഴക്കുണ്ടായതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ മുഖത്ത് ആസിഡൊഴിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പരിസരവാസികളെ ഞെട്ടിപ്പിച്ച സംഭവം.
Acid Attack | 'എന്നും വൈകി വീട്ടിലെത്തുന്നു; യുവതി ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു'



വീട്ടിലെത്താന്‍ വൈകിയത് എന്താണെന്ന് ഭാര്യ പൂനത്തോട് ചോദിച്ചപ്പോള്‍ അവര്‍ ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്തു എന്ന് ദബ്ബു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. വഴക്ക് രൂക്ഷമായതിനെ തുടര്‍ന്ന് പൂനം വാഷ്‌റൂമില്‍ നിന്ന് ആസിഡ് എടുത്തുകൊണ്ട് വന്ന് മുഖത്തൊഴിക്കുകയായിരുന്നു എന്നും ദബ്ബു പറഞ്ഞു. 

സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

Keywords:  News,National,India,attack,Case,Arrested,Police,Crime,Local-News,Investigates,Health,Treatment,hospital, Woman throws acid on man's face after fight over coming home late in Kanpur, held
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia