Acid Attack | ഡെല്‍ഹിയില്‍ വഴിയോര കച്ചവടക്കാരിയായ യുവതിക്ക് നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം; 4 വയസുള്ള കുഞ്ഞിനും പരുക്ക്
Mar 24, 2023, 13:40 IST
ന്യൂഡെല്‍ഹി: (www.kvartha.com) നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. അജ്ഞാതന്റെ ആക്രമണത്തില്‍ യുവതിക്കും നാല് വയസുള്ള മകനും പരുക്കേറ്റു. ഭരത് നഗറില്‍ വ്യാഴാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത നടന്നത്. നാല് വയസുകാരനായ മകനോടൊപ്പം നില്‍ക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.
രാവിലെ എട്ട് മണിയോടെ ഒരാള്‍ അടുത്തുള്ള പാര്കിനുള്ളില് നിന്ന് വന്ന് യുവതിയുടെ നേരെ ആസിഡ് എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ കുട്ടിക്കും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ അമ്മയും മകനും ആശുപത്രിയില്‍ ചികിത്സ തേടി.
വഴിയോര കച്ചവടക്കാരിയായ യുവതി ആഴ്ചച്ചന്തയില്‍ സാധനങ്ങള്‍ ഒരുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് യുവതിയാണ് ആക്രമണത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, National, India, New Delhi, Youth, attack, Local-News, Crime, Child, Injured, Complaint, Police, Woman Roadside Vendor, 4-Year-Old Son Injured In Acid Attack In Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.