SWISS-TOWER 24/07/2023

Acid Attack | ഡെല്‍ഹിയില്‍ വഴിയോര കച്ചവടക്കാരിയായ യുവതിക്ക് നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം; 4 വയസുള്ള കുഞ്ഞിനും പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

       

ന്യൂഡെല്‍ഹി: (www.kvartha.com) നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. അജ്ഞാതന്റെ ആക്രമണത്തില്‍ യുവതിക്കും നാല് വയസുള്ള മകനും പരുക്കേറ്റു. ഭരത് നഗറില്‍ വ്യാഴാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത നടന്നത്. നാല് വയസുകാരനായ മകനോടൊപ്പം നില്‍ക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.
Aster mims 04/11/2022

രാവിലെ എട്ട് മണിയോടെ ഒരാള്‍ അടുത്തുള്ള പാര്‍കിനുള്ളില്‍ നിന്ന് വന്ന് യുവതിയുടെ നേരെ ആസിഡ് എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ കുട്ടിക്കും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ അമ്മയും മകനും ആശുപത്രിയില്‍ ചികിത്സ തേടി. 

Acid Attack | ഡെല്‍ഹിയില്‍ വഴിയോര കച്ചവടക്കാരിയായ യുവതിക്ക് നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം; 4 വയസുള്ള കുഞ്ഞിനും പരുക്ക്


വഴിയോര കച്ചവടക്കാരിയായ യുവതി ആഴ്ചച്ചന്തയില്‍ സാധനങ്ങള്‍ ഒരുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് യുവതിയാണ് ആക്രമണത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Keywords:  News, National, India, New Delhi, Youth, attack, Local-News, Crime, Child, Injured, Complaint, Police, Woman Roadside Vendor, 4-Year-Old Son Injured In Acid Attack In Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia