Crime | 'കരിവെള്ളൂരിൽ വനിതാ പൊലീസ് ഓഫീസറെ ഭർത്താവ് വെട്ടിക്കൊന്നു'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പരിക്കേറ്റ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
● കാസർകോട് ചന്തേര സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ഇര
● പൊലീസ് അന്വേഷണം തുടരുന്നു
പയ്യന്നൂർ: (KVARTHA) കരിവെള്ളൂരിൽ വനിതാ സിവില്‍ പൊലീസ് ഓഫീസറെ ഭര്‍ത്താവ് വെട്ടിക്കൊന്നതായി പൊലീസ്. കാസർകോട് ചന്തേര പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് രാജേഷ് വൈകുന്നേരം 5.45 നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയതെന്നാണ് പറയുന്നത്. യുവതിയെ വെട്ടിക്കൊല്ലുന്നതിന് മുമ്പ് പെട്രോളൊഴിച്ച് തീക്കൊളുത്തിയതായും വിവരമുണ്ട്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബി.എം.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നുവെന്നാണ് വിവരം. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
#KeralaCrime #DomesticViolence #JusticeForDivya #WomenSafety #StopViolenceAgainstWomen