Killed | 'കാമുകനെ കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി കോവളം കടല്‍ത്തീരത്ത് കുഴിച്ചിട്ടു'; യുവതി അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ചെന്നൈ: (www.kvartha.com) യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി കുഴിച്ചുമൂടിയെന്ന കേസില്‍ കാമുകി അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തിലെ തായ് എയര്‍വേയ്സിന്റെ ഗ്രൗന്‍ഡ് സ്റ്റാഫ് എം ജയന്തന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകി ഭാഗ്യലക്ഷ്മി (38) അറസ്റ്റിലായി. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: മാര്‍ച് മുതല്‍ ജയന്തനെ കാണുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ജന്മനാടായ വില്ലുപുരത്തേക്ക് പോയ ജയന്തനെ മാര്‍ച് 18 മുതലാണ് കാണാതായത്. ഇയാളുടെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി.

അവസാന ഫോണ്‍ ലൊകേഷന്‍ പുതുക്കോട്ടയിലാണെന്നും കണ്ടെത്തി. കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭാഗ്യലക്ഷ്മിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ജയന്തന്‍ ഭാഗ്യലക്ഷ്മിക്ക് ധാരാളം പണം നല്‍കിയിരുന്നു. ഇതു മുടങ്ങിയതാകാം കൊലപാതക കാരണമെന്ന് പൊലീസ് സംശയിക്കുന്നു. 

Killed | 'കാമുകനെ കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി കോവളം കടല്‍ത്തീരത്ത് കുഴിച്ചിട്ടു'; യുവതി അറസ്റ്റില്‍


ഗുണ്ടകളുടെ സഹായത്തോടെയാണ് ഭാഗ്യലക്ഷ്മി കുറ്റകൃത്യം നടത്തിയതെന്നാണ് വിവരം. പണത്തെച്ചൊല്ലിയുള്ള തര്‍ക്കം പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ ജയന്തനെ പുതുക്കോട്ടയിലേക്ക് വിളിച്ചു വരുത്തിയശേഷം മറ്റ് മൂന്നുപേരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. കഷണങ്ങളാക്കി മുറിച്ച മൃതദേഹാവശിഷ്ടങ്ങള്‍ 400 കിലോമീറ്റര്‍ അകലെ കടല്‍ത്തീരത്ത് നിന്നാണ് കണ്ടെത്തിയത്. 

മാര്‍ച് 20ന് പുലര്‍ചെയാണ് സംഘം മൃതദേഹാവശിഷ്ടങ്ങള്‍ ചെന്നൈയ്ക്ക് സമീപം കോവളത്ത് കടല്‍ക്കരയില്‍ ഇവര്‍ എത്തിച്ചത്. ഒറ്റപ്പെട്ട സ്ഥലത്ത് കുഴിച്ചിട്ട് ഇവര്‍ പുതുക്കോട്ടയിലേക്ക് മടങ്ങി. മാര്‍ച് 26ന് രാവിലെ ഭാഗ്യലക്ഷ്മി ടാക്‌സിയില്‍ ബാക്കി ശരീരഭാഗങ്ങളുമായി വീണ്ടും ചെന്നൈയിലെത്തി കോവളത്ത് കുഴിച്ചിട്ടു. മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തേ വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. സംഭവത്തില്‍ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു.

Keywords:  News, National, Chennai, Crime, Killed, Arrested, Woman murders man in Pudukottai, dead body buried in Kovalam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia