SWISS-TOWER 24/07/2023

Killed | ഫേസ്ബുകില്‍ തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ കയ്യാങ്കളി; എല്ലാം കണ്ടുകൊണ്ടിരിക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും പിന്നെ കേട്ടത് കുഞ്ഞിന്റെ കരച്ചില്‍; 25 കാരി അറസ്റ്റില്‍!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



വാഷിങ്ടന്‍: (www.kvartha.com) ഫേസ്ബുകില്‍ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെ ഭാര്യയുടെ വെടിയേറ്റ് ഭര്‍ത്താവ് മരിച്ചു. ജെറമി റോക് ബ്രൗണ്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കഡേജ മിഷേല്‍ ബ്രൗണ്‍ എന്ന 25 -കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മാര്‍ച് 25 ശനിയാഴ്ച പുലര്‍ചെ യുഎസിലെ മിസിസിപിയിലെ ലോന്‍ഡെസ് കൗന്‍ഡിയിലാണ് ദാരുണ സംഭവം നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം കണ്ടുകൊണ്ടിരിക്കുന്ന തത്സമയ സംപ്രേക്ഷണത്തിനിടെ ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടാവുകയും അത് പിന്നീട് കയ്യാങ്കളിയില്‍ എത്തിച്ചേരുകയും ആയിരുന്നു. 

ഭര്‍ത്താവ് പുറത്തുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മിഷേല്‍ അത് തടയാന്‍ ശ്രമിച്ചു. ഇതോടെയാണ് വഴക്കുണ്ടായതെന്ന് കരുതുന്നു. പിന്നീട്, ക്യാമറ സീലിംഗിലേക്ക് പോയിന്റ് ചെയ്തിരിക്കുകയായിരുന്നു. ആ സമയത്ത് ഒരു വെടിയൊച്ചയും കേട്ടു. അതിലാണ് ജെറമി കൊല്ലപ്പെട്ടത്.

Killed | ഫേസ്ബുകില്‍ തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ കയ്യാങ്കളി; എല്ലാം കണ്ടുകൊണ്ടിരിക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും പിന്നെ കേട്ടത് കുഞ്ഞിന്റെ കരച്ചില്‍; 25 കാരി അറസ്റ്റില്‍!


പിന്നാലെ രണ്ട് സ്ത്രീകള്‍ കരയുന്ന ശബ്ദവും കേട്ടു. ഒരു കുഞ്ഞിന്റെ കരച്ചിലാണ് പിന്നീട് കേട്ടത്. അധികം വൈകാതെ ഒരു സ്ത്രീ സഹായത്തിന് വേണ്ടി അഭ്യര്‍ധിക്കുന്നതും കേള്‍ക്കാമായിരുന്നു. ജെറമി അവിടെ വച്ച് തന്നെ മരിച്ചു. എമര്‍ജന്‍സി സര്‍വീസില്‍ നിന്നുള്ളവരെത്തിയാണ് ഇയാള്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായി അറിയിച്ചത്. മിഷേലും ജെറമിയും തമ്മില്‍ എന്നും വഴക്കുണ്ടാകാറുണ്ടായിരുന്നു.

സ്ഥലത്ത് നിന്നും വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും കണ്ടെത്തി. സംഭവിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി എന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്. മിഷേലിനെ അറസ്റ്റ് ചെയ്ത് ലോന്‍ഡസ് കൗന്‍ഡി അഡല്‍റ്റ് ഡിറ്റന്‍ഷന്‍ സെന്ററില്‍ എത്തിച്ചുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News, World, International, Washington, Killed, Arrested, Crime, Accused, Facebook, Police, Woman killed man during live-streaming row to friends and family on Facebook
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia