SWISS-TOWER 24/07/2023

Killed | മകന്‍ നോക്കി നില്‍ക്കെ പിതാവിന്റെ ക്രൂരത; 'യുവതിയെ ഓടുന്ന ബസില്‍ ഭര്‍ത്താവിന്റെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) യുവതി ഓടുന്ന ബസില്‍ കുത്തേറ്റ് മരിച്ചു. പട്ടാപ്പകല്‍ തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. നത്തം ഗണവായ്പെട്ടി സ്വദേശി ഗോപിയുടെ ഭാര്യ കൃഷ്ണവേണിയാണ് മരിച്ചത്. 

പൊലീസ് പറയുന്നത്: വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ഗോപിയുടെ സഹോദരന്‍ രാജാംഗമാണ് യുവതിയെ കൊലപ്പെടുത്തിയത്. മകന്‍ നോക്കി നില്‍ക്കെയായിരുന്നു പിതാവിന്റെ ക്രൂരത അരങ്ങേറിയത്. 
Aster mims 04/11/2022

നാട്ടിലുള്ള രണ്ടേകര്‍ സ്ഥലം വിഭജിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഗോപിയും രാജാംഗവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ദിണ്ടിഗല്‍ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് കേസും നിലനില്‍ക്കുന്നുണ്ട്.

സംഭവദിവസം ഉച്ചയ്ക്ക് കോടതിയിലേയ്ക്ക് പോകാനായി കൃഷ്ണവേണി ബസില്‍ കയറുന്നത് രാജാംഗം കണ്ടു. ഇയാള്‍ക്കൊപ്പം 14 വയസുള്ള മകനുമുണ്ടായിരുന്നു. ബസില്‍ കയറിയശേഷം കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. യുവതി തല്‍ക്ഷണം മരിച്ചു.

Killed | മകന്‍ നോക്കി നില്‍ക്കെ പിതാവിന്റെ ക്രൂരത; 'യുവതിയെ ഓടുന്ന ബസില്‍ ഭര്‍ത്താവിന്റെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി'


യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തിയപ്പോഴേയ്ക്കും മകനെ ഉപേക്ഷിച്ച് രാജാംഗം സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. 

തുടര്‍ന്ന് ചാണാര്‍പട്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി സര്‍കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട രാജാംഗത്തിനുവേണ്ടി പൊലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Keywords:  News, National, Chennai-News, Chennai, Killed, Accused, Escaped, Police, Bus, Son, Crime, Local News, Woman killed in moving bus in Dindigul district.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia