Arrested | ബെംഗ്‌ളൂറില്‍ തിരുവനന്തപുരം സ്വദേശിനി തലയ്ക്കടിയേറ്റ് മരിച്ചു; ഒന്നിച്ച് താമസിച്ച് വരികയായിരുന്ന കൊല്ലം സ്വദേശി അറസ്റ്റില്‍
Aug 27, 2023, 18:13 IST
ബെംഗ്‌ളൂറു: (www.kvartha.com) മലയാളി യുവതിയെ ലിവ് ഇന്‍ പാര്‍ട്‌നര്‍ തലയ്ക്കടിച്ച് കൊന്നതായി പൊലീസ്. തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ച് വരുകയായിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് ബേഗൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔടില്‍ ശനിയാഴ്ച (26.08.2023) രാത്രിയാണ് കൊലപാതകമുണ്ടായത്. ദേവയെ വൈഷ്ണവ് കുകര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം.
ഇരുവര്‍ക്കും ഇടയില്‍ സംഭവദിവസം വാക് തര്‍ക്കമുണ്ടായിരുന്നുവെന്നും ബഹളം കേട്ടതായും അയല്‍വാസികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. പഠന കാലം മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: News, National, National-News, Crime, Crime-News, Bengaluru News, Begur News, New Mico Layout, Thiruvananthapuram Native, Kollam Native, Woman, Live in Partner, Killed, Woman killed by live in partner at Bengaluru; Kollam native arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.