SWISS-TOWER 24/07/2023

കൊല്ലത്തുനിന്നും കാണാതായ ബ്യൂട്ടീഷന്‍ പാലക്കാട് കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം വീടിന്റെ മതിലിനോട് ചേര്‍ന്ന് കുഴിച്ചുമൂടി; കോഴിക്കോട് സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 29.04.2020) കൊല്ലത്തുനിന്നും കാണാതായ ബ്യൂട്ടീഷന്‍ പാലക്കാട് കൊല്ലപ്പെട്ട നിലയില്‍. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍. കൊല്ലം കൊട്ടിയം മുഖത്തല തൃക്കോവില്‍വട്ടം നടുവിലക്കരയില്‍ നിന്നു കാണാതായ സുചിത്ര(42) എന്ന യുവതി ആണ് പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ടതായുള്ള വിവരം ലഭിച്ചത്. വിവരമറിഞ്ഞെത്തിയ കൊല്ലം ജില്ലാക്രൈംബ്രാഞ്ച് സംഘം സ്ഥലത്ത് പരിശോധന ആരംഭിച്ചു.

യുവതിയെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ മതിലിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നാണു വിവരം. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണ സംഘം ഇരുവരും താമസിച്ചിരുന്ന മണലിയിലെ വീട്ടില്‍ യുവാവിന്റെ സാന്നിധ്യത്തില്‍ തിരച്ചില്‍ ആരംഭിച്ചു.

കൊല്ലത്തുനിന്നും കാണാതായ ബ്യൂട്ടീഷന്‍ പാലക്കാട് കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം വീടിന്റെ മതിലിനോട് ചേര്‍ന്ന് കുഴിച്ചുമൂടി; കോഴിക്കോട് സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍

കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ ട്രെയിനറായ യുവതി മാര്‍ച്ച് 17 ന് ആലപ്പുഴയില്‍ ഭര്‍ത്താവിന്റെ അമ്മക്കു സുഖമില്ലെന്നു പറഞ്ഞാണ് സ്ഥാപനത്തില്‍ നിന്നും ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വിവരമൊന്നുമില്ലാതായതോടെ വീട്ടുകാര്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. മൃതദേഹം കുഴിച്ചിട്ടുവന്ന് സംശയിക്കുന്ന സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധസംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.

Keywords: Woman from Kollam killed in Palakkad, palakkad, Local-News, Killed, Crime, Criminal Case, Crime Branch, Custody, Woman, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia