Found Dead | യുവതിയെ വീടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

തലശേരി: (www.kvartha.com) യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയ (23) യെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് കുത്തുപറമ്പ് എസിപി അറിയിച്ചു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
             
Found Dead | യുവതിയെ വീടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. യുവതി വീട്ടില്‍ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ച ഒരാളെ കണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ച് അന്വേഷണം നടന്നുവരികയാണ്.

യുവതി പാനൂരിലെ ലാബില്‍ ജീവനക്കാരിയാണ് കണ്ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണ ശ്രമമാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Murder, Killed, Found Dead, Thalassery, Police, Investigates, Woman found dead in residence.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia