കുടുംബ കലഹത്തിനിടെ പൊലീസ് ഉദ്യോഗസ്ഥയെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം; ഭര്‍ത്താവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 22.08.2021) കുടുംബ കലഹത്തിനിടെ പൊലീസ് ഉദ്യോഗസ്ഥയെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ വിരുദുനഗറിലെ കുളക്കരൈയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിരുദുനഗര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാനുപ്രിയ(30)യെയാണ് ഭര്‍ത്താവ് വിഘ്നേഷ്(35) കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നത്.
Aster mims 04/11/2022

കുടുംബ കലഹത്തിനിടെ പൊലീസ് ഉദ്യോഗസ്ഥയെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം; ഭര്‍ത്താവ് അറസ്റ്റില്‍

തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനിലെ കന്‍ഡക്ടറാണ് വിഘ്നേഷ്. ദമ്പതികള്‍കിടയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആറുവര്‍ഷം മുമ്പാണ് ഭാനുപ്രിയയും വിഘ്നേഷും വിവാഹിതരായത്. ഇവര്‍ക്ക് നാല് വയസുള്ള മകളും രണ്ട് വയസുള്ള മകനുമുണ്ട്.

അടുത്തിടെ വിരുദുനഗറിലെ കുളക്കരൈയില്‍ നിന്നും മധുരയിലേക്ക് താമസം മാറാന്‍ വിഘ്നേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മധുരയിലേക്ക് പോകാന്‍ ഭാനുപ്രിയക്ക് ഇഷ്ടമില്ലായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രിയും വിഷയത്തെ ചൊല്ലി വഴക്കുണ്ടാകുകയും ഇതിനിടെ വിഘ്നേഷ് ഭാര്യയെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

സംഭവം നടന്നതിന് പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട ഭാനുപ്രിയയുടെ മൃതദേഹം പോസ്റ്റ്മോര്‍ടെത്തിന് അയച്ചതായും യുവതിക്ക് സ്ത്രീധന പീഡനം നേരിടേണ്ടി വന്നോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

Keywords: Woman Found dead in house, Chennai, Police, Arrested, Crime, Criminal Case, National, News, Local News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia