Found Dead | 'ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍'; രക്തം വാര്‍ന്ന് വേദനകൊണ്ട് പുളയുമ്പോള്‍ അവളുടെ കൈപിടിച്ച് പ്രിയപ്പെട്ട ഗാനം കേള്‍പിച്ചുവെന്നും പൊലീസ്

 


ഫ് ളോറിഡ: (www.kvartha.com) ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഫ് ളോറിഡയിലെ 21 -കാരനായ സിചെന്‍ യാങാണ് ഭാര്യ ന്‍ഹു ക്യുന്‍ ഫാമിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

Found Dead | 'ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍'; രക്തം വാര്‍ന്ന് വേദനകൊണ്ട് പുളയുമ്പോള്‍ അവളുടെ കൈപിടിച്ച് പ്രിയപ്പെട്ട ഗാനം കേള്‍പിച്ചുവെന്നും പൊലീസ്


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. ഭാര്യയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തുകയും ബാത് ടബ്ബില്‍ രക്തം വാര്‍ന്നു മരിക്കുന്നത് നോക്കിനില്‍ക്കുകയും ചെയ്തു. കൂടാതെ അവള്‍ ബാത് ടബ്ബില്‍ രക്തം വാര്‍ന്ന് മരിച്ച് കൊണ്ടിരിക്കുമ്പോള്‍ അയാള്‍ അവളുടെ കൈ പിടിച്ച് അവളുടെ പ്രിയപ്പെട്ട ഗാനം കേള്‍പിച്ചു കൊണ്ടിരുന്നു. സംഭവത്തിന് പിന്നാലെയാണ് യുവാവിനെ അറസ്റ്റുചെയ്യുന്നത്.

ഫസ്റ്റ് ഡിഗ്രി കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റുരേഖപ്പെടുത്തിയത്. ആള്‍ടമോണ്ടെ സ്പ്രിംഗ്‌സ് പൊലീസ് ഡിപാര്‍ട്മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ചൊവ്വാഴ്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സിചെന്റെ അപാര്‍ട്‌മെന്റില്‍ എത്തിയത്.

ഒരാള്‍ തന്റെ ഭാര്യയെ കൊന്നുവെന്നും, കുറ്റകൃത്യം നടന്ന സ്ഥലം വൃത്തിയാക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു ഫോണിലൂടെ അജ്ഞാതന്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ബലാര്‍ഡ് സ്ട്രീറ്റിലെ കൊലപാതകം നടന്ന വസതിയില്‍ പൊലീസ് എത്തി.

ലീസിംഗ് ഓഫിസില്‍ നിന്ന് വീടിന്റെ താക്കോല്‍ സംഘടിപ്പിച്ച് യാങ്ങിന്റെ അപാര്‍ട്‌മെന്റിലേക്ക് പൊലീസ് പ്രവേശിച്ചു. കൊല്ലപ്പെട്ട ന്‍ഹു ക്യുന്‍ കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് പൊലീസ് കണ്ടത്. കൂടാതെ, തറയില്‍ ഒരു ജോഡി റബ്ബര്‍ കയ്യുറകളും ഒരു കുപ്പി അണുനാശിനിയും കണ്ടെടുത്തു.

ചോദ്യം ചെയ്യലില്‍, സിചെന്‍ കുറ്റം സമ്മതിച്ചു. സിചെനിന്റെ പാസ്പോര്‍ട് ഭാര്യ കത്തിച്ചുവെന്നും ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും സിചെന്‍ ഭാര്യയെ ആക്രമിക്കാന്‍ തുടങ്ങുകയും ചെയ്തു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഭാര്യയുടെ കഴുത്ത് സിചെന്‍ അറുക്കുകയും, ബാത് ടബ്ബില്‍ മുക്കി കൊല്ലുകയുമായിരുന്നു.

ഭാര്യ മരിക്കുന്നതുവരെയുള്ള 10 മിനിറ്റ് സമയം അയാള്‍ അവളുടെ കൈപിടിച്ച് സമീപത്ത് ഇരുന്ന് അവളുടെ പ്രിയപ്പെട്ട ഗാനം കേള്‍പിച്ചുകൊണ്ടിരിക്കയായിരുന്നു. ഒരു ഘട്ടത്തിലും സഹായത്തിനായി 911 ല്‍ വിളിച്ചിട്ടില്ല.

സിചെന്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെ, പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. സിചെന്‍ തെളിവുകള്‍ നശിപ്പിച്ചതായി അല്‍തമോണ്ടെ സ്പ്രിംഗ്‌സ് പൊലീസ് കണ്ടെത്തി. സിചെന്റെ മുതലാളിയാണ് ദാരുണമായ സംഭവം പൊലീസില്‍ അറിയിച്ചത്.

കൊല നടന്ന പിറ്റേന്ന് ജോലിയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സിചെനെ മുതലാളി ഫോണില്‍ വിളിച്ചപ്പോഴാണ് അയാള്‍ നടുക്കുന്ന കൊലപാതക വിവരം മുതലാളിയോട് തുറന്നു പറയുന്നത്. ഇത് കേട്ട ഉടന്‍ മുതലാളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Keywords: Woman Found Dead in House, America, News, Killed, Crime, Criminal Case, Police, Arrested, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia