Found Dead | 'ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന് 22കാരിയായ മകളെ 55 കാരനായ പിതാവ് മൂര്‍ചയേറിയ ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തി': വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെയുള്ള യുവതിയുടെ മരണത്തില്‍ നടുങ്ങി ബന്ധുക്കളും പ്രദേശവാസികളും; പ്രതി അറസ്റ്റില്‍

 


ADVERTISEMENT

ലക്നൗ: (www.kvartha.com) ഭക്ഷണം വിളമ്പാന്‍ താമസിച്ചെന്ന് പറഞ്ഞ് 22കാരിയായ മകളെ 55 കാരനായ പിതാവ് മൂര്‍ചയേറിയ ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്ന് പരാതി. വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെയുള്ള യുവതിയുടെ മരണത്തില്‍ നടുങ്ങി ബന്ധുക്കളും പ്രദേശവാസികളും.
Aster_MIMS

Found Dead | 'ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന് 22കാരിയായ മകളെ 55 കാരനായ പിതാവ് മൂര്‍ചയേറിയ ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തി': വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെയുള്ള യുവതിയുടെ മരണത്തില്‍ നടുങ്ങി ബന്ധുക്കളും പ്രദേശവാസികളും; പ്രതി അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ ബാബുഗണ്ഡ് മേഖലയിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. സമയത്ത് ഭക്ഷണം നല്‍കാതിരുന്നതാണ് കൊലയ്ക്കുള്ള പ്രകോപനം. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് മുഹമ്മദ് ഫരിയദിനെ അറസ്റ്റുചെയ്തു. യുവതിയുടെ വിവാഹത്തിന് ഒരാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഭക്ഷണം വിളമ്പാന്‍ താമസിച്ചതുമായി ബന്ധപ്പെട്ട് അച്ഛനും മകളും തമ്മില്‍ വഴക്കിട്ടു. ഇതോടെ കുപിതനായ പിതാവ് മൂര്‍ചയേറിയ ആയുധം ഉപയോഗിച്ച് മകളെ കുത്തുകയായിരുന്നു. ഗുരുതരമായി മുറിവേറ്റതാണ് മരണകാരണം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു.

Keywords: Woman Found Dead In House, News, Criminal Case, Crime, Killed, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia