Woman Killed | 'സ്റ്റേഷനില്‍ കാത്തിരുന്ന അച്ഛന്റെ അരികിലേക്ക് കരഞ്ഞുകൊണ്ട് ഇറങ്ങി വന്നത് 9 വയസുള്ള മകന് മാത്രം; ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ ഓടുന്ന ട്രെയിനില്‍നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി'; 27 കാരന് അറസ്റ്റില്‍
Sep 2, 2022, 20:50 IST
ADVERTISEMENT
ഫത്തേബാദ്: (www.kvartha.com) ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ ഓടുന്ന ട്രെയിനില്‍നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയതായി പൊലീസ്. 30 കാരിയാണ് മരിച്ചത്. സംഭവത്തില്‍ സന്ദീപ് (27) എന്നയാളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനില്‍നിന്ന് ചാടി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒന്‍പത് വയസുള്ള മകനുമായി റോത്തക്കില്‍നിന്ന് തൊഹാനയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് 30 കാരിയെ സന്ദീപ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
തൊഹാനയില് എത്താന്‍ 20 കിലോമീറ്റര്‍ മാത്രമുള്ളപ്പോള്‍ ഭാര്യ ഫോണില്‍ വിളിച്ചെന്നും തന്നെയും കുഞ്ഞിനെയും കൊണ്ടുപോകാന്‍ റെയില്‍വേ സ്റ്റേഷനിലെത്തണമെന്ന് ആവശ്യപ്പെട്ടെന്നും ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോള്‍ കുഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനില്‍നിന്ന് ഇറങ്ങിവരികയായിരുന്നു. അന്വേഷിച്ചപ്പോള്‍ ഒരാള്‍ അമ്മയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടതായി പറഞ്ഞു.
തുടര്‍ന്ന് പൊലീസും യുവതിയുടെ കുടുംബവും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച രാവിലെ റെയില്‍വേ ട്രാകില്‍നിന്ന് മൃതദേഹം കണ്ടെടുത്തു. യുവതി സഞ്ചരിച്ച കോചില്‍ മൂന്നുപേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫത്തേബാദ് പൊലീസ് മേധാവി ആസ്ത മോദി പറഞ്ഞു.
സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി റെയില്‍വേ പൊലീസ് എസ്ഐ ജഗ് ദിഷ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

