പ്രിയതമയെ അവസാനമായി ഒരുനോക്കുകാണാന്‍ സൗമ്യയുടെ ഭര്‍ത്താവ് സജീവന്‍ നാട്ടിലെത്തി; സംസ്‌ക്കാരം 11 മണിയോടെ വീട്ടുവളപ്പില്‍

 


ആലപ്പുഴ: (www.kvartha.com 20.06.2019) പോലീസുകാരന്‍ തീകൊളുത്തി കൊലപ്പെടുത്തിയ വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്‌കരന്റെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിയോടെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. സൗമ്യയുടെ ഭര്‍ത്താവ് സജീവന്‍ ലിബിയയില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് നാട്ടിലെത്തിയത്. സജീവന്‍ നാട്ടിലെത്താന്‍ കാത്തിരുന്നതിനാലാണ് സംസ്‌കാരചടങ്ങുകള്‍ വ്യാഴാഴ്ചയിലേക്ക് നീട്ടിയത്.

ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെത്തിച്ച് പൊതുദര്‍ശനത്തിനുവെക്കും. പിന്നീട് വീട്ടിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

  പ്രിയതമയെ അവസാനമായി ഒരുനോക്കുകാണാന്‍ സൗമ്യയുടെ ഭര്‍ത്താവ് സജീവന്‍ നാട്ടിലെത്തി; സംസ്‌ക്കാരം 11 മണിയോടെ വീട്ടുവളപ്പില്‍

ജൂണ്‍ 15 ശനിയാഴ്ചയാണ് വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യ പുഷ്പാകരന്‍ കൊല്ലപ്പെട്ടത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അജാസാണ് സൗമ്യയെ വെട്ടിവീഴ്ത്തിയശേഷം തീകൊളുത്തി കൊന്നത്. സംഭവത്തില്‍ മാരകമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അജാസും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അജാസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman cop Soumya Pushpakaran funeral at Vallikunnam, Alappuzha, News, Trending, Police, Murder, Crime, Criminal Case, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia